
ഹരാരെ: ഇന്ത്യ-സിംബാബ്‌വെ ടി20 പരമ്പരക്ക് ഇന്ന് തുടക്കം. ഇംഗ്ലണ്ടിനും അയര്‍ലന്‍ഡിനുമെതിരായ ടി20 പരമ്പരകളിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെയാണ് ഇന്ത്യ സിംബാബ്‌വെക്കെതിരെ ടി20 പരമ്പരക്കിറങ്ങുന്നത്. പുതിയ നായകന്‍ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഒരു മത്സരത്തില്‍ പോലും ഇന്ത്യക്ക് ഇതുവരെ ജയിക്കാനായിട്ടില്ല. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ 0-2ന്‍റെ തോല്‍വി വഴങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരില്‍ 0-4ന് ഇന്ത്യ തോറ്റു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ടീമിലെ ഓപ്പണിംഗ് കോമ്പിനേഷനാണ് മാനേജ്‌മെന്‍റിനെ കൂടുതൽ വലയ്ക്കുന്നത്. വെടിക്കെട്ട് താരം അഭിഷേക് ശർമ്മ ഓപ്പണറായി സ്ഥാനം ഉറപ്പിക്കുമ്പോള്‍ അഭിഷേകിന്‍റെ ഓപ്പണിംഗ് പങ്കാളിയായി കൗമാരതാരം വൈഭവ് സൂര്യവംശിയോ പ്രഭ്സിമ്രാന്‍ സിംഗോ ഇറങ്ങുക എന്നതാണ് സസ്പെന്‍സ്. മലയാളി താരം സഞ്ജു സാംസണ് വിശ്രമം അനുവദിച്ച പരമ്പരയില്‍ ഐപിഎല്ലില്‍ ശ്രേയസിന്‍റെ ടീമായ പഞ്ചാബിന്‍റെ ഓപ്പണര്‍ കൂടിയായ പ്രഭ്‌സിമ്രാനാണ് പകരം ടീമിലെത്തിയത്.
ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്ന് മത്സരങ്ങളിൽ നിരാശപ്പെടുത്തിയെങ്കിലും, യുവതാരം വൈഭവ് സൂര്യവംശിക്ക് മേൽ ടീം മാനേജ്‌മെന്റ് വീണ്ടും വിശ്വാസമർപ്പിക്കാൻ സാധ്യതയുണ്ട്. മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ) കളിക്കുമ്പോൾ നായകൻ ശ്രേയസ് അയ്യർ നാലാമനായി ക്രീസിലെത്തും. ഫിനിഷർമാരായി തിലക് വർമ്മ, ശിവം ദുബെ, റിങ്കു സിംഗ് എന്നിവർ പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് കരതുന്നത്. സ്പിൻ വിഭാഗത്തിൽ ഹർഷ് ദുബെയും രവി ബിഷ്‌ണോയിയും തമ്മിലാണ് പോരാട്ടമെങ്കിലും ദുബെയ്ക്ക് അവസരം ലഭിച്ചേക്കും. പേസ് നിരയില്‍ ഐപിഎല്ലില്‍ തിളങ്ങിയ അശോക് ശർമ്മ, യഷ് ഠാക്കൂർ, പ്രിൻസ് യാദവ് എന്നിവരായിരിക്കും പേസര്‍മാരായി ടീമിലെത്തുക. മായങ്ക് യാദവിനെയും പരിഗണിച്ചേക്കും.
ഹരാരെ സ്പോര്‍ട്സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം തുടങ്ങുക. ഇന്ത്യയില്‍ ടെലിവിഷനില്‍ യുണൈറ്റ്8 സ്പോര്‍ട് ചാനലില്‍ മത്സരം കാണാനാകും. ലൈവ് സ്ട്രീമിംഗില്‍ ഫാന്‍ കോഡ് ആപ്പിലും മത്സരം തത്സമയം കാണാനാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!