ഏഷ്യൻ ഗെയിംസ്: വനിതാ ക്രിക്കറ്റില്‍ ലങ്കയെ വീഴ്ത്തി ആദ്യ സ്വർണവുമായി ഇന്ത്യ, ജയം 147 റണ്‍സിന്; മെഡല്‍ പട്ടികയിലും കുതിപ്പ്

Published : Sep 22, 2026, 02:12 PM IST
Asian Games Indian Women's

Synopsis

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമ്മയും ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്.

കൊറോഗി സ്പോർട്സ് പാർക്ക്: ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. സ്മൃതി മന്ദാനയുടെയും ഷഫാലി വർമ്മയുടെയും റിചാ ഘോഷിന്‍റെയും തകർപ്പൻ ബാറ്റിങ്ങും സ്പിന്നർമാരുടെ മാസ്മരിക ബൗളിങ്ങുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 216 റൺസെടുത്തപ്പോള്‍ ശ്രീലങ്ക 15.4 ഓവറില്‍ 69 റണ്‍സിന് ഓള്‍ ഔട്ടായി. 29 റണ്‍സെടുത്ത ക്യാപ്റ്റൻ ചമരി അത്തപത്തുവും 11 റണ്‍സെടുത്ത കാവിഷ ദില്‍ഹാരിയും 14 റണ്‍സെടുത്ത കൗഷാനി നുത്യംഗനയും മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി ദീപ്തി ശര്‍മ മൂന്നും ഷഫാലി വര്‍മ, ശ്രേയങ്ക പാട്ടീല്‍, ശ്രീചരിണി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 216-3, ശ്രീലങ്ക 15.4 ഓവറില്‍ 69ന് ഓള്‍ ഔട്ട്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമ്മയും ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 10 ഓവറില്‍ 99 റൺസ് കൂട്ടിച്ചേർത്തു. 45 പന്തിൽ 5 സിക്സറുകളും 5 ഫോറുമടക്കം 79 റൺസ് അടിച്ചുകൂട്ടിയ സ്മൃതി മന്ദാന ഈ ഇന്നിങ്സോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 11,000 റൺസ് തികയ്ക്കുന്ന ആദ്യ വനിതാ താരമെന്ന ചരിത്രനേട്ടവും സ്വന്തമാക്കി. മറുഭാഗത്ത് 48 റൺസുമായി ഷഫാലിയും അവസാന ഓവറുകളിൽ 22 പന്തിൽ പുറത്താകാതെ 49 റൺസ് അടിച്ചുകൂട്ടി റിച്ചാ ഘോഷും തകർത്തടിച്ചതോടെ ഇന്ത്യ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 216 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.

217 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് ഒരിക്കൽ പോലും മത്സരത്തിലേക്ക് തിരിച്ചെത്താനായില്ല. ബാറ്റിങ്ങിൽ തിളങ്ങിയ ഷഫാലി വർമ്മ ബൗളിങ്ങിലും തുടക്കത്തിലേ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ലങ്കയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. ലങ്കൻ പ്രതീക്ഷകൾ കാത്ത ക്യാപ്റ്റൻ ചമരി അത്തപ്പത്തുവിനെ (29) ദീപ്തി ശർമ്മ പുറത്താക്കിയതോടെ ശ്രീലങ്കയുടെ പോരാട്ടം അവസാനിച്ചു. 3 വിക്കറ്റുകൾ വീഴ്ത്തിയ ദീപ്തി ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യൻ ബൗളർമാർ ലങ്കൻ നിരയെ വെറും 69 റൺസിന് എറിഞ്ഞൊതുക്കുകയായിരുന്നു. 147 റൺസിന്‍റെ കൂറ്റൻ വിജയത്തോടെയാണ് ഇന്ത്യൻ വനിതകൾ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ സ്വർണം സ്വന്തമാക്കിയത്. ഒരു സ്വര്‍ണവും നാലു വെള്ളിയും രണ്ട് വെങ്കലുമടക്കം 7 മെഡലുകളുമായി മെഡല്‍ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോക ചാമ്പ്യൻമാരെ അവസാന ഓവര്‍ വരെ വിറപ്പിച്ച് ജപ്പാന്‍ വീണു, ആവേശപ്പോരില്‍ ഇന്ത്യയുടെ ജയം രണ്ട് റണ്‍സിന്
ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍, അഭിഷേക് ഗോള്‍ഡന്‍ ഡക്ക്, സഞ്ജുവിനും നിരാശ, മഴക്കളിയില്‍ വിജയലക്ഷ്യം 33 റണ്‍സ്