
ടോക്കിയോ: ജപ്പാനെതിരായ ടി20 മത്സരത്തില്‍ ഇന്ത്യക്ക് 2 റണ്‍സിന്‍റെ നാടകീയ ജയം. മഴ മൂലം അഞ്ചോവര്‍ വീതമാക്കി വെട്ടിക്കുറച്ച മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, അഞ്ചോവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെടുത്തപ്പോള്‍ ജപ്പാന് അഞ്ചോവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
അക്സര്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ ജപ്പാന് ജയിക്കാന്‍ 8 റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്ന ബെഞ്ചമിന്‍ ഡേവിസിനും അലക്സാണ്ടര്‍ ഷിരായിക്കും ബൗണ്ടറികളൊന്നും നേടാനാവാതിരുന്നതോടെ ജപ്പാന് 6 റണ്‍സ് മാത്രമെ നേടാനായുള്ളു. രണ്ട് ഇന്നിംഗ്സിലും സ്പിന്നര്‍മാര്‍ മാത്രം പന്തെറിഞ്ഞ മത്സരത്തില്‍ ഇന്ത്യക്കായി രണ്ടോവറിൽ 13 റണ്‍സ് മാത്രം വഴങ്ങിയ വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ അക്സര്‍ പട്ടേല്‍ രണ്ടോവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി ഇന്ത്യൻ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഒരോവര്‍ എറിഞ്ഞ രവി ബിഷ്ണോയ് 10 റണ്‍സ് വഴങ്ങി. 12 പന്തില്‍ 12 റണ്‍സെടുത്ത ക്യാപ്റ്റൻ കെൻഡെല്‍ ഫ്ലെമിംഗ് ആണ് ജപ്പാന്‍റെ ടോപ് സ്കോറര്‍.
🚨OMG - What Was That Japan ???🚨
Japan Almost Defeated Indian , almost , but lost by 2 Runs .…..
Bach Gaye Guru , varna 2-4 din underground hona padta 😇😂#INDvsJPN #TeamIndia #JAPAN pic.twitter.com/TIzWe8lOl6— VEER SA (@veersaa007) September 22, 2026
അക്സര്‍ പട്ടേല്‍ എറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത ജപ്പാന്‍ വാഷിംഗ്ടണ്‍ സുന്ദര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 6 റണ്‍സ് കൂടി നേടി. രവി ബിഷ്ണോയ് എറിഞ്ഞ മൂന്നാം ഓവറില്‍ 10 റണ്‍സടിച്ചതോടെ ജപ്പാന്‍ അട്ടിമറി വിജയം നേടുമെന്ന് തോന്നിച്ചെങ്കിലും അവസാന രണ്ടോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത സുന്ദറും അക്സറും ചേര്‍ന്ന് ഇന്ത്യക്ക് നാടകീയ ജയം സമ്മാനിച്ചു.നാലാം ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റൻ കെന്‍ഡെല്‍ ഫ്ലെമിംഗ് പുറത്തായതാണ് ജപ്പാന് തിരിച്ചടിയായത്.
INDIA vs JAPAN | MATCH HIGHLIGHTS! 🏏
1st Innings Full Highlights pic.twitter.com/Hn7Ul0k9CC— Rehan 56 (@imrehan56) September 22, 2026
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 12 പന്തില്‍ 16 റണ്‍സെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. മലയാളി താരം സഞ്ജു സാംസണ്‍ 7 പന്തില്‍ 9 റണ്‍സെടുത്തപ്പോള്‍ മറ്റൊരു ഓപ്പണറായ അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായി. ഇഷാന്‍ കിഷന്‍ ആറ് പന്തില്‍ 3 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ 3 പന്തില്‍ ഒരു റണ്‍സുമായി പുറത്താകാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!