കൊളംബോ ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ടോസ്, ടീമില്‍ നിര്‍ണായക മാറ്റം, സാരാൻഷ് ജെയിനിന് അരങ്ങേറ്റം

Published : Aug 23, 2026, 09:41 AM IST
kl rahl and shubman gill

Synopsis

ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം ഓഫ് സ്പിന്നർ സാരാൻഷ് ജെയിന്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. രവീന്ദ്ര ജഡേജയാണ് സാരാൻഷിന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്.

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ മാറ്റവുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം ഓഫ് സ്പിന്നർ സാരാൻഷ് ജെയിന്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. രവീന്ദ്ര ജഡേജയാണ് സാരാൻഷിന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്. മധ്യനിരയിൽ ആറാം നമ്പറിൽ ധ്രുവ് ജുറെൽ സ്ഥാം നിലനിര്‍ത്തിയപ്പോള്‍ സർഫറാസ് ഖാൻ ഒരിക്കല്‍ കൂടി പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.

ആദ്യ ടെസ്റ്റ് തോറ്റ ശ്രീലങ്കൻ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. പരിക്കേറ്റ് പുറത്തായ ദിനേശ് ചണ്ഡിമാലിന് പകരം ആദ്യ ടെസ്റ്റില്‍ കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ പാസിന്ദു സൂര്യബന്ദാര ടീമിൽ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആദ്യ ടെസ്റ്റിനുശേഷം ഒഴിവാക്കിയ നിഷാൻ മധുഷ്കക്ക് പകരം കാമിൽ മിഷാര ശ്രീലങ്കക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കും.

ആദ്യ ടെസ്റ്റിൽ നേടിയ 165 റൺസിന്‍റെ ആധികാരിക വിജയം നൽകുന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന് രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. 2023-ന് ശേഷം വിദേശമണ്ണിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിർത്താനും ഇന്ത്യയ്ക്ക് ഈ വിജയം അനിവാര്യമാണ്.നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ 53.33 ശതമാനം പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പരമ്പര 2-0 ന് സ്വന്തമാക്കാൻ സാധിച്ചാൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് മുന്നേറാൻ ഇന്ത്യയ്ക്ക് സാധിക്കും.

ആദ്യ മത്സരത്തിൽ മികച്ച വിജയം നേടിയെങ്കിലും ചില മേഖലകളിൽ ഇന്ത്യയ്ക്ക് ആശങ്ക നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ എട്ട് ഇന്നിങ്സുകളിൽ നിന്ന് ഒരു അർദ്ധസെഞ്ചുറി മാത്രം നേടിയ ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെ ഫോം ഇന്ത്യയ്ക്ക് നിർണ്ണായകമാണ്. പേസ് ബൗളിംഗിന് മുന്നിൽ പതറുന്ന പതിവ് തിരുത്തി ജയ്സ്വാൾ ക്രീസിൽ നിലയുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.കൊളംബോയിലെ പിച്ച് പൂർണ്ണമായും സ്പിന്നിനെ പിന്തുണയ്ക്കാൻ സാധ്യതയില്ലാത്തതിനാൽ ഇരു ടീമുകൾക്കും അത് വെല്ലുവിളിയാകും.

ശ്രീലങ്ക പ്ലേയിംഗ് ഇലവൻ: ലഹിരു ഉദാര, കാമിൽ മിഷാര, പസിന്ദു സൂരിയബണ്ഡാര, കമിന്ദു മെൻഡിസ്, ധനഞ്ജയ ഡി സിൽവ (ക്യാപ്റ്റൻ), സൊണാൽ ദിനുഷ, നിരോഷൻ ഡിക്ക്വെല്ല , കേശര നുവാന്ത, പ്രഭാത് ജയസൂര്യ, ലഹിരു കുമാര, അസിത ഫെർണാണ്ടോ.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, കെ. എൽ. രാഹുൽ, ദേവദത്ത് പടിക്കൽ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, സാരാൻഷ് ജെയിൻ, മാനവ് സുതാർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ലൈക്കുകളും വ്യൂസും എനിക്ക് വിഷയമല്ല, ലക്ഷ്യം കിരീടങ്ങള്‍ മാത്രം'; വിമർശകർക്ക് മറുപടിയുമായി ഗൗതം ഗംഭീർ
കെസിഎല്ലിൽ തുടർച്ചയായ രണ്ടാം ഫിഫ്റ്റി, റണ്‍വേട്ടയിൽ എതിരാളികളെ പിന്നിലാക്കി വമ്പൻ കുതിപ്പുമായി അസർ