ജമീമയ്ക്ക് സെഞ്ചുറി, ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ ത്രിരാഷ്ട്ര വനിതാ ക്രിക്കറ്റ് ഏകദിന പരമ്പരയുടെ ഫൈനലില്‍

Published : May 07, 2025, 06:41 PM IST
ജമീമയ്ക്ക് സെഞ്ചുറി, ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ ത്രിരാഷ്ട്ര വനിതാ ക്രിക്കറ്റ് ഏകദിന പരമ്പരയുടെ ഫൈനലില്‍

Synopsis

ജമീമ റോഡ്രിഗസിന്റെ സെഞ്ചുറിയും ദീപ്തി ശര്‍മയുടെയും സ്മൃതി മന്ദാനയുടെയും മികച്ച പ്രകടനവുമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.

കൊളംബോ: ത്രിരാഷ്ട്ര വനിതാ ക്രിക്കറ്റ് ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് 23 റണ്‍സ് ജയം. കൊളംബോ, പ്രേമദാസ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് നേടിയത്. ജമീമ റോഡ്രിഗസിന്റെ (101 പന്തില്‍ 123) സെഞ്ചുറിയും ദീപ്തി ശര്‍മ (93), സ്മൃതി മന്ദാന (51) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുക്കാനാണ് സാധിച്ചത്. അമന്‍ജോത് കൗര്‍ മൂന്നും, ദീപ്തി ശര്‍മ രണ്ട് വിക്കറ്റും നേടി.

അനേരി ഡെര്‍ക്ക്‌സന്‍ (81), ക്ലോ ട്രയോണ്‍ (67) എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തളിങ്ങി. മെയ്‌നെ സ്മിത്് (39), നൊന്ദുമിസോ ഷാന്‍ഗേസ് (36) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. ജയത്തോടെ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. മൂന്ന് മത്സങ്ങളും തോറ്റ ദക്ഷിണാഫ്രിക്ക പുറത്താവുകയും ചെയ്തു. നാല് മത്സരങ്ങളില്‍ ആറ് പോയിന്റാണ് ഇന്ത്യ. ഫൈനലില്‍ ഇന്ത്യ, ആതിഥേയരായ ശ്രീലങ്കയെ നേരിടും. രണ്ടിന് 18 റണ്‍സ് എന്ന നിലയിലും പിന്നീട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 50 എന്ന റണ്‍സെന്ന നിലയിലേക്കും ഇന്ത്യ വീണിരുന്നു.

പ്രതിക റാവല്‍ (1), ഹര്‍ലീന്‍ ഡിയോള്‍ (4), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് (28) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. പിന്നാലെ ജമീമയും സ്മൃതി മന്ദാനയും ചേര്‍ന്ന് 88 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയുടെ തിരിച്ചുവരവിന് നേതൃത്വം നല്‍കി. 24-ാം ഓവറില്‍ സ്മൃതി മടങ്ങി. എങ്കിലും സ്‌കോര്‍ബോര്‍ഡ് വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ജമീമയ്ക്ക് കഴിഞ്ഞു. ദീപ്തി ശര്‍മ്മയോടൊപ്പം 122 റണ്‍സിന്റെ കൂട്ടുകെട്ടാണ് ജമീമ ഉണ്ടാക്കിയത്. ജമീമയെ 43-ാം ഓവറില്‍ മസബത്ത ക്ലാസ് പുറത്താക്കി.ദീപ്തിയും റിച്ച ഘോഷും (12 പന്തില്‍ 20) ചേര്‍ന്ന് ഇന്ത്യയെ 50 ഓവറില്‍ 337 റണ്‍സിലേക്കെത്തിച്ചു. 

101 പന്തുകളില്‍ നിന്ന് 123 റണ്‍സാണ് ജമീമ അടിച്ചെടുത്തത്. ഇതില്‍ ഒരു സിക്‌സും 15 ബൗണ്ടറികളും ഉള്‍പ്പെടും. 89 പന്തില്‍ താരം സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെ വനിതാ ഏകദിനത്തില്‍ ഇന്ത്യക്ക് വേണ്ടി ഒന്നില്‍ കൂടുതല്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ താരമായും ജമീമ മാറി. ഇന്ത്യക്ക് വേണ്ടി കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിങ്ങനെ... 

സ്മൃതി മന്ദാന - 10
മിതാലി രാജ് - 7 
ഹര്‍മന്‍പ്രീത് കൗര്‍ - 6 
പുനം റൗത്ത് - 3 
ജയ ശര്‍മ്മ - 2 
ജെമിമ റോഡ്രിഗസ് - 2 
തിരുഷ് കാമിനി - 2
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍
ധരംശാലയില്‍ ഗില്ലിനെ ഡ്രോപ്പ് ചെയ്യുമോ, സൂര്യക്കും നിർണായകം; ഗംഭീറിന് മുന്നിലെ വെല്ലുവിളികള്‍