വാതുവയ്പ്പ് സംഘം സമീപിച്ചിരുന്നതായി ഇന്ത്യന്‍ വനിത ക്രിക്കറ്റര്‍

By Web TeamFirst Published Sep 17, 2019, 2:54 PM IST
Highlights

ഇന്ത്യന്‍ ക്രിക്കറ്റിന് വീണ്ടും ദുഷ്‌പേര് വരുത്തി വാതുവയ്പ്പ് വിവാദം. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ വാതുവെപ്പ് വിവാദത്തിന് പുറമെ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമാണ് ഇപ്പോള്‍ വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ടീമിലെ ഒരു താരവുമായി വാതുവയ്പ്പ് സംഘം സംസാരിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ആരോപണം.

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിന് വീണ്ടും ദുഷ്‌പേര് വരുത്തി വാതുവയ്പ്പ് വിവാദം. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ വാതുവെപ്പ് വിവാദത്തിന് പുറമെ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമാണ് ഇപ്പോള്‍ വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ടീമിലെ ഒരു താരവുമായി വാതുവയ്പ്പ് സംഘം സംസാരിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ആരോപണം. താരം ഇക്കാര്യം ബിസിസിഐ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബിസിസിഐയുടെ അഴിമതി വിരുദ്ധ സമിതി രണ്ടുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് തൊട്ടുമുമ്പാണ് വാതുവയ്പ്പ് സംഘം ഇന്ത്യന്‍ താരവുമായി സംസാരിച്ചത്. എന്നാല്‍ താരത്തിന്റെ പേര് ഇതുവരെ ബിസിസിഐ പുറത്തുവിട്ടിട്ടില്ല. സ്‌പോര്‍ട്‌സ് മാനേജര്‍ എന്ന പേരില്‍ രണ്ട് പേര്‍ പരിചയപ്പെട്ടത്. ഇരുവരെയും ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. രാകേഷ് ബഫ്‌ന, ജിതേന്ദ്ര കോതാരി എന്നിവരാണ് അറസ്റ്റിലായത്. 

ഈ വിഷയത്തില്‍ ഐസിസിയും ഇടപെട്ടിട്ടുണ്ട്. പരിക്കിന് ശേഷം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തുമ്പോഴാണ് താരത്തെ വാതുവയ്പ്പുകാര്‍ സമീപിച്ചത്.

click me!