വീണ്ടും തകര്‍ത്തടിച്ച് മൂണി- തഹ്ലിയ സഖ്യം! ഓസീസ് വനിതകള്‍ക്കെതിരായ ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം

Published : Dec 11, 2022, 08:57 PM IST
വീണ്ടും തകര്‍ത്തടിച്ച് മൂണി- തഹ്ലിയ സഖ്യം! ഓസീസ് വനിതകള്‍ക്കെതിരായ ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം

Synopsis

നാലാം ഓവറില്‍ തന്നെ ഹീലിയെ മടക്കി മികച്ച തുടക്കമാണഅ ദീപ്തി ഇന്ത്യക്ക് നല്‍കിയത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ മൂണി- തഹ്ലിയ സഖ്യം ഒത്തുചേര്‍ന്നതോടെ ഓസീസ് അനായാസം റണ്‍സ് കണ്ടെത്തി.

മുംബൈ:  ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 188 റണ്‍സ് വിജയലക്ഷ്യം. മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ബേത് മൂണി (82), തഹ്ലിയ മക്ഗ്രാത് (70) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. ഇരുവരും പുറത്താവാതെ നിന്നു. ഓപ്പണര്‍ അലീസിയ ഹീലിയുടെ (25) വിക്കറ്റ് മാത്രമാണ് ഓസീസിന് നഷ്ടമായത്. ദീപ്തി ശര്‍മയ്ക്കാണ് വിക്കറ്റ്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ നാല് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 31 റണ്‍സെടുത്തിട്ടുണ്ട്. സ്മൃതി മന്ഥാന (18), ഷെഫാലി വര്‍മ (12) എന്നിവരാണ് ക്രീസില്‍. അഞ്ച് മത്സരങ്ങുടെ പരമ്പരയില്‍ ഓസീസ് 1-0ത്തിന് മുന്നിലാണ്.

നാലാം ഓവറില്‍ തന്നെ ഹീലിയെ മടക്കി മികച്ച തുടക്കമാണഅ ദീപ്തി ഇന്ത്യക്ക് നല്‍കിയത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ മൂണി- തഹ്ലിയ സഖ്യം ഒത്തുചേര്‍ന്നതോടെ ഓസീസ് അനായാസം റണ്‍സ് കണ്ടെത്തി. ഇരുവരും 167 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 54 പന്തില്‍ 13 ബൗണ്ടറികളുടെ സഹായത്തോടെയാണ് മൂണി ഇത്രയും റണ്‍സെടുത്തത്. തഹ്ലിയ 51 പന്തുകള്‍ നേരിട്ടപ്പോള്‍ ഒരു സിക്‌സും 10 ഫോറും നേടി.

ഇന്ത്യന്‍ ടീം: സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍, ദേവിക വൈദ്യ, റിച്ചാ ഘോഷ്, ദീപ്തി ശര്‍മ, രാധ യാദവ്, അഞ്ജലി ശര്‍വാണി, മേഘ്‌ന സിംഗ്, രേണുക ഠാക്കൂര്‍.

ആദ്യ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്. 36 റണ്‍സ് വീതം നേടിയ റിച്ച, ദീപ്തി എന്നിവരായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍. ദേവിക വര്‍മ (25), ഷെഫാലി (21), സ്മൃതി (28), ഹര്‍മന്‍പ്രീത് (21) എന്നിവരും തിളങ്ങിയിരുന്നു. എല്ലിസ് പെറി ഓസീസിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഓസീസ് 18.1 ഓവരില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഹീലിയുടെ (37) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. മൂണി (89), തഹ്ലിയ (40) എന്നിവര്‍ പുറത്താവാതെ നിന്നു.

'രാജ്യത്തിനായി എല്ലാം നല്‍കി, സ്വപ്നത്തിനായി പൊരുതി'; ഹൃദയഭേദകമായി റൊണാള്‍ഡ‍ോയുടെ കുറിപ്പ്
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഹോം ഗ്രൗണ്ടില്‍ ഗില്‍ ഗോള്‍ഡന്‍ ഡക്ക്, സഞ്ജുവിനെ ഇനിയും എത്രനാള്‍ പുറത്തിരുത്തുമെന്ന ചോദ്യവുമായി ആരാധകര്‍
വിക്കറ്റിന് പിന്നില്‍ മിന്നല്‍ റണ്ണൗട്ടിലൂടെ ഞെട്ടിച്ച് ജിതേഷ് ശര്‍മ, ഡി കോക്കിന്‍റെ സെഞ്ചുറി മോഹം തകർന്നത് ഇങ്ങനെ