അയര്‍ലന്‍ഡിനെ നാണംകെടുത്തി ഇന്ത്യൻ വനിതകള്‍, റെക്കോര്‍ഡ് ജയവുമായി പരമ്പര തൂത്തുവാരി

Published : Jan 15, 2025, 06:05 PM IST
അയര്‍ലന്‍ഡിനെ നാണംകെടുത്തി ഇന്ത്യൻ വനിതകള്‍, റെക്കോര്‍ഡ് ജയവുമായി പരമ്പര തൂത്തുവാരി

Synopsis

റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. നേരത്തെ ആദ്യ രണ്ട് മത്സരങ്ങളിലും ആധികാരിക ജയം നേടിയിരുന്ന ഇന്ത്യ ഏകദിന പരമ്പര 3-0ന് തൂത്തുവാരുകയും ചെയ്തു.

രാജ്കോട്ട്: അയര്‍ലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ 304 റണ്‍സിന്‍റെ റെക്കോര്‍ഡ് വിജയവുമായി ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 435 റണ്‍സടിച്ചപ്പോള്‍ അയര്‍ലന്‍ഡിന്‍റെ മറുപടി 31.4 ഓവറില്‍ 131 റണ്‍സില്‍ അവസാനിച്ചു. റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. നേരത്തെ ആദ്യ രണ്ട് മത്സരങ്ങളിലും ആധികാരിക ജയം നേടിയിരുന്ന ഇന്ത്യ ഏകദിന പരമ്പര 3-0ന് തൂത്തുവാരുകയും ചെയ്തു.

ഇന്ത്യ ഉയര്‍ത്തിയ പടുകൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ അയര്‍ലന്‍‍ിന് ഒരിക്കല്‍ പോലും വിജയപ്രതീക്ഷ ഉയര്‍ത്താനായില്ല. 41 റണ്‍സെടുത്ത ഓപ്പണര്‍ സാറാ ഫോര്‍ബ്സും 36 റണ്‍സെടുത്ത ഓര്‍ല പ്രെഡര്‍ഗാസ്റ്റും മാത്രമാണ് അയര്‍ലന്‍ഡിനായി പൊരുതിത്. തുടക്കത്തില്‍ 24-2ലേക്ക് വീണ അയര്‍ലന്‍ഡിനെ മൂന്നാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ സാറാ ഫോര്‍ബ്സ്- ഓര്‍ല സഖ്യമാണ് 100 കടത്താൻ സഹായിച്ചത്. ഇന്ത്യക്കായി ദീപ്തി ശര്‍മ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ തനൂജ കന്‍വാര്‍ രണ്ട് വിക്കറ്റെടുത്തു.

മലയാളി താരത്തെ തുടര്‍ച്ചയായി അവഗണിച്ചു, ഇന്ത്യൻ ടീം സെലക്ടര്‍മാര്‍ക്കെിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെയും ഓപ്പണര‍ പ്രതിക റാവലിന്‍റെയും സെഞ്ചുറികളുടെ കരുത്തിലാണ് ഏകദിനങ്ങളിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ സ്മൃതി-പ്രതിക സഖ്യം 233 റണ്‍സാണ് അടിച്ചെടുത്തത്. മന്ദാന(80 പന്തില്‍ 135) പുറത്താശേഷം റിച്ച ഘോഷും(42 പന്തില്‍ 59) പ്രതിക റാവലും(129 പന്തില്‍ 154) തകര്‍ത്തടിച്ചതോടെയാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ കുറിച്ചത്. തേജാല്‍ ഹസ്ബാനിസ്(25 പന്തില്‍ 28), ഹര്‍ലീന്‍ ഡിയോള്‍(10 പന്തില്‍ 15), ദീപ്തി ശര്‍മ(8 പന്തില്‍ 11*) എന്നിവരും ഇന്ത്യക്കായി തിളങ്ങി.

പരിശീലനത്തിന് വൈകിയെത്തി, മോര്‍ണി മോര്‍ക്കലിനെ ഗ്രൗണ്ടില്‍ നിർത്തിപ്പൊരിച്ച് ഗംഭീര്‍

നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ 116 റണ്‍സിനും ഇന്ത്യ ജയിച്ചിരുന്നു. സെഞ്ചുറിയുമായി തിളങ്ങിയ പ്രതിക റാവലാണ് കളിയിലെയും പരമ്പരയിലെയും താരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്