അഞ്ചാം മത്സരത്തിലും ഇന്ത്യന്‍ കോട്ട ഭേദിക്കാനാകാതെ ലങ്കന്‍ വനിതകള്‍, പരമ്പര തൂത്തുവാരി വനിതകള്‍, ജയം 15 റണ്‍സിന്

Published : Dec 30, 2025, 10:30 PM IST
Harmanpreet Kaur

Synopsis

65 റൺസെടുത്ത ഹസിനി പെരേര, 50 റൺസെടുത്ത ഇമേഷ ദുലാനി എന്നിവർ പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായിരുന്നില്ല.

തിരുവനന്തപുരം: ശ്രീലങ്കക്കെതിരെ ടി20 പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. തിരുവനന്തപുരം കാര്യാവട്ടം സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ 15 റൺസിനായിരുന്നു ഇന്ത്യയുടെ അഞ്ചാം വിജയം. ഇതോടെ പരമ്പര 5-0 എന്ന മാര്‍ജിനില്‍ ഇന്ത്യ സ്വന്തമാക്കി. ഒരു മത്സരം പോലും ജയിക്കാനാകാതെയാണ് ശ്രീലങ്കയുടെ മടക്കം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. 43 പന്തിൽ 68 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, 27 റൺസെടുത്ത അരുന്ധതി റെഡ്ഡി, 21 റൺസെടുത്ത അമൻജോത് കൗർ എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച ടോട്ടൽ പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക പൊരുതിയെങ്കിലും 15 റൺസകലെ വീണു. നിശ്ചിത ഓവറിൽ 7 വിക്കറ്റ് 160 റൺസിൽ പോരാട്ടം അവസാനിച്ചു. 65 റൺസെടുത്ത ഹസിനി പെരേര, 50 റൺസെടുത്ത ഇമേഷ ദുലാനി എന്നിവർ പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായിരുന്നില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യകുമാർ മുമ്പ് നിരന്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു, ഇപ്പോൾ....; ആരോപണവുമായി ബോളിവുഡ് നടി
ടി20 ലോകകപ്പിന് ശക്തമായ ടീമൊരുക്കി ഇംഗ്ലണ്ട്, ബ്രൂക്ക് നയിക്കും; ജോഫ്ര ആര്‍ച്ചറും ടീമില്‍