ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ്; ജുലന്‍ ഗോസ്വാമി കരിയറിലെ അവസാന പരമ്പരയ്ക്ക്

Published : Sep 18, 2022, 03:21 PM IST
ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ്; ജുലന്‍ ഗോസ്വാമി കരിയറിലെ അവസാന പരമ്പരയ്ക്ക്

Synopsis

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. കരിയറിലെ അവസാന പരമ്പര കളിക്കുന്ന വെറ്ററന്‍ പേസര്‍ ജുലന്‍ ഗോസ്വാമി ഇന്ത്യന്‍ ടീമിലുണ്ട്.

ഹോവ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. കരിയറിലെ അവസാന പരമ്പര കളിക്കുന്ന വെറ്ററന്‍ പേസര്‍ ജുലന്‍ ഗോസ്വാമി ഇന്ത്യന്‍ ടീമിലുണ്ട്.

ടീം ഇന്ത്യ: സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, യഷ്ടിക ഭാട്ടിയ, പൂജ വസ്ത്രകര്‍, സ്‌നേഹ് റാണ, ജുലന്‍ ഗോസ്വാമി, രാജേശ്വരി ഗെയ്കവാദ്, മേഘ്‌ന സിംഗ്.

ചരിത്രത്തിലാദ്യം, ടി20 ലോകകപ്പില്‍ യുഎഇയെ നയിക്കാന്‍ മലയാളി; കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളും ടീമില്‍

ഇംഗ്ലണ്ട്: എമ്മ ലാംബ്, താമി ബ്യൂമോണ്ട്, സോഫിയ ഡങ്ക്‌ളി, അലീസെ കാപ്‌സി, ഡാനിയേല വ്യാട്ട്, എമി ജോണ്‍സ്, ആലീസ് ഡേവിഡ്‌സണ്‍ റിച്ചാര്‍ഡ്‌സ്, സോഫി എക്ലെസ്റ്റോണ്‍, ചാര്‍ലോട്ടെ ഡീന്‍, കേറ്റ് ക്രോസ്, ഇസ്സി വോങ്. 

ജുലന്‍ കരിയര്‍ അവസാനിപ്പിക്കുന്നു

20 വര്‍ഷത്തെ കരിയറിനാണ് അവസാനമാകുന്നത്. 39കാരിയായ ജുലന്‍ ഇന്ത്യക്കായി 12 ടെസ്റ്റുകളാണ് കളിച്ചിട്ടുള്ളത്. 201 ഏകദിനങ്ങളിലും 68 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു. 2002 ജനുവരി ആറിന് ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. 252 ഏകദിന വിക്കറ്റുകള്‍ താരത്തിന്റെ അക്കൗണ്ടിലുണ്ട്. 31ന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 57 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അതേമാസം 24ന് ടെസ്റ്റ് ക്രിക്കറ്റും കളിച്ചു. 44 വിക്കറ്റാണ് സ്വന്തമാക്കിയത്. 25 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയത് മികച്ച പ്രകടനമാണ്. 2006ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ആദ്യ ടി20 കളിച്ചത്. ഒന്നാകെ 56 വിക്കറ്റുകളും സ്വന്തമാക്കി. 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയത് മികച്ച പ്രകടനമായി അവശേഷിക്കുന്നു.

ബൗണ്‍സി ട്രാക്കുകളില്‍ സഞ്ജുവിനേക്കാള്‍ നന്നായി കളിക്കുന്ന മറ്റാരുണ്ട്? പിന്തുണച്ച് മുന്‍ പാക് താരം

ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ജുലന്‍ ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് തിരിച്ചെത്തുന്നത്. ഹാമില്‍ട്ടണില്‍ ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിലാണ് അവസാനമായി ജുലന്‍ കളിച്ചത്. തിരിച്ചുവരവ് വൈകിപ്പിച്ചത് പരിക്കായിരുന്നു. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലേക്കും ജുലനെ പരിഗണിച്ചിരുന്നില്ല.
 

PREV
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍