കഴിഞ്ഞ ദിവസം സഞ്ജുവിനെ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ഏകദിന പരമ്പരയിലാണ് സഞ്ജു ഇന്ത്യയെ നയിക്കുക. എന്നാല്‍ സമ്മര്‍ദ്ദം കൊണ്ടാണ് സഞ്ജുവിനെ നായകനാക്കിയതെന്നുള്ള വാദമുണ്ട്.

കറാച്ചി: മലയാളി താരം സഞ്ജു സാംസണെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അടുത്തിടെ മികച്ച ഫോമിലായിരുന്നു സഞ്ജു. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ താരം പുറത്തായി. റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലിടം നേടിയത്. ഓള്‍റൗണ്ടറെന്ന പരിഗണന ദീപക് ഹൂഡയ്ക്കും ലഭിച്ചപ്പോള്‍ സഞ്ജുവിന്റെ സാധ്യതകള്‍ അവസാനിക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം സഞ്ജുവിനെ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ഏകദിന പരമ്പരയിലാണ് സഞ്ജു ഇന്ത്യയെ നയിക്കുക. എന്നാല്‍ സമ്മര്‍ദ്ദം കൊണ്ടാണ് സഞ്ജുവിനെ നായകനാക്കിയതെന്നുള്ള വാദമുണ്ട്. ഇതിനിടെ സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ.

അവരെയാണ് തറപറ്റിക്കേണ്ടത്! ഇല്ലെങ്കില്‍ ലോകകപ്പ് മോഹം മാറ്റിവച്ചേക്ക്; ടീം ഇന്ത്യക്ക് ഗംഭീറിന്റെ മുന്നറിയിപ്പ്

''സഞ്ജുവിനെ പിന്തുണയ്ക്കുന്ന വലിയ ആരാധകര്‍ തന്നെയുണ്ട്. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ സഞ്ജുവിന്റെ ബാറ്റിംഗ് ഇന്ത്യക്ക് ഗുണം ചെയ്യുമായിരുന്നു. ബൗണ്‍സി ട്രാക്കുകളില്‍ കളിക്കാന്‍ സഞ്ജുവിനേക്കാല്‍ മികച്ചവനായി മറ്റൊരാളില്ല. ഇപ്പോള്‍ സഞ്ജു ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനാണ്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താതില്‍ ബിസിസിഐക്ക് കടുത്ത സമ്മര്‍ദ്ദമുണ്ട്. അതുകൊണ്ടാണ് സഞ്ജുവിന് നായകസ്ഥാനം നല്‍കിയത്. എന്നാല്‍ സഞ്ജുവിന് ഇതൊരു നല്ല അവസരമാണ്. അദ്ദേഹത്തിന് കീഴില്‍ ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചാല്‍ അത് മഹത്തായ കാര്യമായിരിക്കും.'' കനേരിയ പറഞ്ഞു.

'സഞ്ജു ചേട്ടന്‍ ഞങ്ങള്‍ക്ക് ദൈവത്തെ പോലെയാണ്'; സഞ്ജുവിനെ കുറിച്ച് വാതോരാതെ സംസാരിച്ച് രോഹന്‍ കുന്നുമ്മല്‍

ഈ മാസം 22നാണ് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. 25, 27 തിയ്യതികളിലാണ് രണ്ടും മൂന്നും ഏകദിന മത്സരങ്ങള്‍.

ഇന്ത്യ എ ടീം: പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, റിതുരാജ് ഗെയ്കവാദ്, രാഹുല്‍ ത്രിപാഠി, രജത് പടിദാര്‍, സഞ്ജു സാംസണ്‍, കെ എസ് ഭരത്, കുല്‍ദീപ് യാദവ്, ഷബാസ് അഹമ്മദ്, രാഹുല്‍ ചാഹര്‍, തിലക് വര്‍മ, കുല്‍ദീപ് സെന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഉമ്രാന്‍ മാലിക്ക്, നവ്ദീപ് സൈനി, രാജ് അങ്കത് ബാവ.