വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം ജയം; യുഎഇയെ തകര്‍ത്തത് 104 റണ്‍സിന്

By Web TeamFirst Published Oct 4, 2022, 4:31 PM IST
Highlights

54 പന്തില്‍ 30 റണ്‍സുമായി പുറത്താവാതെ നിന്ന കവിഷ എഗോഡാഗെയാണ് യുഎഇയുടെ ടോപ് സ്‌കോറര്‍. ഖുഷി ശര്‍മ 29 റണ്‍സെടുത്തു. തീര്‍ത്ഥ സതീഷ് (1), ഇഷ ഒസ (4), നടാഷ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

ധാക്ക: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ഇന്ന് യുഎഇ വനിതകളെ 104 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. ജമീമ റോഡ്രിഗസ് (45 പന്തില്‍ പുറത്താവാതെ 75), ദീപ്തി ശര്‍മ (49 പന്തില്‍ 64) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ യുഎഇക്ക് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുക്കാനാണ് സാധിച്ചത്. രാജേശ്വരി ഗെയ്കവാദ് രണ്ട് വിക്കറ്റ് വീഴ്ത്തി. ദയാലന്‍ ഹേമലത ഒരു വിക്കറ്റ് വീഴ്ത്തി.

54 പന്തില്‍ 30 റണ്‍സുമായി പുറത്താവാതെ നിന്ന കവിഷ എഗോഡാഗെയാണ് യുഎഇയുടെ ടോപ് സ്‌കോറര്‍. ഖുഷി ശര്‍മ 29 റണ്‍സെടുത്തു. തീര്‍ത്ഥ സതീഷ് (1), ഇഷ ഒസ (4), നടാഷ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഛായ മുഗള്‍ (6) കവിഷയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. നേരത്തെ, മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സുള്ളപ്പോള്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. അതും 4.2 ഓവറില്‍. റിച്ചാ ഘോഷ് (0), സബിനേനി മേഘന (10), ദയാലന്‍ ഹേമലത (2) എന്നിവരാണ് മടങ്ങിയത്. 

ടി20 ലോകകപ്പില്‍ ബുമ്രക്ക് പകരം ഷമി? നിര്‍ണായക നീക്കവുമായി ബിസിസിഐ

പിന്നീട് ദീപ്തി- ജമീമ സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 121 റണ്‍സ് കൂട്ടിചേര്‍ത്തു. 18-ാം ഓവറിലാണ് ദീപ്തി മടങ്ങുന്നത്. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ദീപ്തിയുടെ ഇന്നിംഗ്‌സ്. തുടര്‍ന്ന് ക്രീസിലെത്തിയ പൂജ വസ്ത്രകര്‍ (13) പെട്ടന്ന് മടങ്ങി. കിരണ്‍ നാവ്ഗിര്‍ (10) ജമീമയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. 11 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ജമീമയുടെ ഇന്നിംഗ്‌സ്. യുഎഇ മറുപടി ബാറ്റിംഗ് ആരംഭിച്ചപ്പോള്‍ ഇന്ത്യ അതേ രീതിയില്‍ തിരിച്ചടിക്കുകയായിരുന്നു. 

ബുമ്രക്ക് പകരം ലോകകപ്പില്‍ ആര് വരണം; ഷമിയെയും ചാഹറിനേയും തള്ളി വാട്‌സണ്‍

നേരത്തെ സ്മൃതി മന്ഥാനയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്. ഹര്‍മന്‍പ്രീത് കൗറിന് വിശ്രമം അനുവദിച്ചപ്പോഴാണ് മന്ഥാന ക്യാപ്റ്റനായത്. 

ടീം ഇന്ത്യ: സബിനേനി മേഘന, സമൃതി മന്ഥാന, റിച്ച ഘോഷ്, കിരണ്‍ നവ്ഗിര്‍, ജമീമ റോഡ്രിഗസ്, ദയാലന്‍ ഹേമലത, പൂജ വസ്ത്രകര്‍, സ്‌നേഹ് റാണ, ദീപ്തി ശര്‍മ, രേണുക സിംഗ്, രാജേശ്വരി ഗെയ്കവാദ്.
 

click me!