ഓസ്ട്രേലിയക്കെതിരെ ഒടുവില്‍ ടോസ് ജയിച്ച് ഇന്ത്യ, ടീമില്‍ 3 മാറ്റം, സഞ്ജു സാംസണ്‍ പുറത്ത്

Published : Nov 02, 2025, 01:24 PM IST
Sanju Samson

Synopsis

രണ്ടാം മത്സരം ജയിച്ച ടീമില്‍ ഓസ്ട്രേലിയയും മാറ്റം വരുത്തി. ആഷസ് പരമ്പരയുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി ജോഷ് ഹേസല്‍വുഡ് വിട്ടുനില്‍ക്കുന്നതിനാല്‍ പേസര്‍ ഷോണ്‍ ആബട്ട് ഓസ്ട്രേലിയയുടെ പ്ലേയിംഗ് ഇലവനിലെത്തി.

ഹൊബാര്‍ട്ട്: ഓസ്ട്രലിയക്കതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മെല്‍ബണില്‍ നടന്ന രണ്ടാം മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനി‍ല്‍ നിന്ന് പുറത്തായപ്പോൾ ജിതേഷ് ശര്‍മ ടീമിലെത്തി. കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തിയപ്പോള്‍ ഹര്‍ഷിത് റാണക്ക് പകരം അര്‍ഷ്ദീപ് സിംഗും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

രണ്ടാം മത്സരം ജയിച്ച ടീമില്‍ ഓസ്ട്രേലിയയും ഒരു മാറ്റം വരുത്തി. ആഷസ് പരമ്പരയുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി ജോഷ് ഹേസല്‍വുഡ് വിട്ടുനില്‍ക്കുന്നതിനാല്‍ പേസര്‍ ഷോണ്‍ ആബട്ട് ഓസ്ട്രേലിയയുടെ പ്ലേയിംഗ് ഇലവനിലെത്തി. ഹൊബാര്‍ട്‍ടില്‍ ആദ്യമായാണ് ഇന്ത്യയും ഓസ്ട്രേലിയയും ടി20 മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. 1991നുശേഷം ആദ്യമായാണ് ഹൊബാര്‍ട്ടില്‍ ഇന്ത്യയും ഓസീസും നേര്‍ക്കുനേര്‍വരുന്നത്.

അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ മെല്‍ബണില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയ നാലു വിക്കറ്റ് ജയം നേടിയിരുന്നു. ടി20യില്‍ തുടര്‍ച്ചയായി 10 മത്സരങ്ങള്‍ ജയിച്ച ഇന്ത്യയുടെ വിജയക്കുതിപ്പിനും ഇതോടെ അവസാനമായി. 

ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ

മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മാത്യു ഷോർട്ട്, മിച്ചൽ ഓവൻ, മാർക്കസ് സ്റ്റോയിനിസ്, സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, മാത്യു കുഹ്നെമാൻ, ഷോണ്‍ ആബട്ട്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ

അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ജിതേഷ് ശര്‍മ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിജയ് ഹസാരെ ട്രോഫി ഫൈനല്‍: വിദര്‍ഭയുടെ കൂറ്റന്‍ സ്‌കോറിനെതിരെ സൗരാഷ്ട്ര പൊരുതുന്നു
രോഹിത് ശര്‍മയ്ക്ക് വീണ്ടും നിരാശ, ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് മേല്‍ക്കൈ