ഒന്നാം ടി20: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ടോസ്, ടീമുകള്‍ അറിയാം

Published : Jul 07, 2022, 10:09 PM ISTUpdated : Jul 30, 2022, 11:59 PM IST
 ഒന്നാം ടി20: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ടോസ്, ടീമുകള്‍ അറിയാം

Synopsis

അയര്‍ലന്‍ഡിനെതിരെ ഇന്ത്യയെ നയിച്ച ഹാര്‍ദ്ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, അയര്‍ലന്‍ഡിനെതിരെ തിളങ്ങിയ ദീപക് ഹൂഡ എന്നിവര്‍ അന്തിമ ഇലവനിലെത്തി. സൂര്യകുമാര്‍ യാദവും ദിനേശ് കാര്‍ത്തിക്കും ചേരുന്നതാണ് ഇന്ത്യയുടെ ബാറ്റിംഗ് നിര.  

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ ടി20  പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ അന്തിമ ഇലവനിലില്ല. ഐപിഎല്ലില്‍ തിളങ്ങിയ ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിംഗ് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുമ്പോള്‍ രോഹിത് ശര്‍മ ക്യാപ്റ്റനായി തിരിച്ചെത്തി.

അയര്‍ലന്‍ഡിനെതിരെ ഇന്ത്യയെ നയിച്ച ഹാര്‍ദ്ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, അയര്‍ലന്‍ഡിനെതിരെ തിളങ്ങിയ ദീപക് ഹൂഡ എന്നിവര്‍ അന്തിമ ഇലവനിലെത്തി. സൂര്യകുമാര്‍ യാദവും ദിനേശ് കാര്‍ത്തിക്കും ചേരുന്നതാണ് ഇന്ത്യയുടെ ബാറ്റിംഗ് നിര.

ബൗളര്‍മാരില്‍ അര്‍ഷദീപ് അരങ്ങേറ്റം കുറിക്കുമ്പോള്‍ ഉമ്രാന്‍ മാലിക്ക് പുറത്തായി. അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരാണ് മറ്റ് ബൗളര്‍മാര്‍.

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനായി പുറത്തെടുത്ത മികവാണ് അര്‍ഷദീപ് സിംഗിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. ഇടം കൈയന്‍ പേസറാണെന്നതും മികച്ച ഡെത്ത് ബൗളറാണെന്നതും അര്‍ഷദീപിന് അനുകൂലമായി. റണ്‍സ് വഴങ്ങുന്നതിലും പിശുക്കനായ അര്‍ഷദീപിന് മികച്ച യോര്‍ക്കറുകളും എറിയാനാകും. ഇന്ത്യന്‍ ടീമില്‍ നിലവില്‍ ഇടം കൈയന്‍ പേസര്‍മാരില്ലെന്നത് അര്‍ഷദീപിന് അധിക ആനുകൂല്യം നല്‍കുന്നു.

മറുവശത്ത് ജോസ് ബട്‌ലര്‍ ഇംഗ്ലണ്ടിന്‍റെ ലിമിറ്റഡ് ഓവര്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നു.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: Jason Roy, Jos Buttler(w/c), Dawid Malan, Moeen Ali, Liam Livingstone, Harry Brook, Sam Curran, Chris Jordan, Tymal Mills, Reece Topley, Matthew Parkinson.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: Rohit Sharma(c), Ishan Kishan, Deepak Hooda, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Harshal Patel, Bhuvneshwar Kumar, Arshdeep Singh, Yuzvendra Chahal.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്