സഞ്ജുവിനൊപ്പം ജയ്‌സ്വാളും പുറത്ത്! ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് ടോസ്

Published : Jun 05, 2024, 07:44 PM ISTUpdated : Jun 05, 2024, 07:48 PM IST
സഞ്ജുവിനൊപ്പം ജയ്‌സ്വാളും പുറത്ത്! ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് ടോസ്

Synopsis

റിഷഭ് പന്ത് വിക്കറ്റ് കീപ്പറാവും. കുല്‍ദീപ് യാദവ്, യശസ്വി ജയ്‌സ്വാള്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരും പ്ലേയിംഗ് ഇലവനില്‍ ഇല്ല.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യ ആദ്യം പന്തെടുക്കും. ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണെ  പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. റിഷഭ് പന്ത് വിക്കറ്റ് കീപ്പറാവും. കുല്‍ദീപ് യാദവ്, യശസ്വി ജയ്‌സ്വാള്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരും പ്ലേയിംഗ് ഇലവനില്‍ ഇല്ല. രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ ഉള്‍പ്പെട്ടു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

ദ്രാവിഡിനോട് പരിശീലകനായി തുടരാന്‍ ആവശ്യപ്പെട്ടിരുന്നു! തുറന്നുപറഞ്ഞ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ

അയര്‍ലന്‍ഡ്: പോള്‍ സ്റ്റിര്‍ലിംഗ് (ക്യാപ്റ്റന്‍), ആന്‍ഡ്രൂ ബാല്‍ബിര്‍ണി, ലോര്‍ക്കന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ടെക്ടര്‍, കര്‍ട്ടിസ് കാംഫര്‍, ജോര്‍ജ്ജ് ഡോക്രെല്‍, ഗാരെത് ഡെലാനി, മാര്‍ക്ക് അഡയര്‍, ബാരി മക്കാര്‍ത്തി, ജോഷ്വ ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാനും. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഹോട്സ്റ്റാറില്‍ സൗജന്യമായി മത്സരം കാണാനാവും. അയര്‍ലന്‍ഡിനെ ഇന്ത്യക്ക് ലാഘവത്തോടെ നേരിടനാവില്ല. നാസൗ സ്റ്റേഡിയത്തിലെ ഡ്രോപ്പ് ഇന്‍ പിച്ചിന്റെ പ്രവചനാതീത സ്വഭാവം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍: വാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ച് ഗൗതം ഗംഭീര്‍

തിങ്കളാഴ്ച നടന്ന ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 76 റണ്‍സിന് ഓള്‍ ഔട്ടായെങ്കിലും ദക്ഷിണാഫ്രിക്കയുടെ വിജയവും അത്ര എളുപ്പമായിരുന്നില്ല. ഐപിഎല്ലിലേതുപോലെ വലിയ സ്‌കോര്‍ മത്സരങ്ങളായിരിക്കില്ല ഇത്തവണ ടി20 ലോകകപ്പില്‍ കാണാനാകുക എന്നതിന്റെ സൂചനകള്‍ ഇപ്പോള്‍ തന്നെ ധാരാളമുണ്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും