ഏഷ്യാ കപ്പ്: ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ടോസ്, ഇന്ത്യൻ ടീമില്‍ ഒരു മാറ്റം; 50 ഓവര്‍ മത്സരം കാണാം

Published : Sep 12, 2023, 02:45 PM ISTUpdated : Sep 12, 2023, 03:18 PM IST
ഏഷ്യാ കപ്പ്: ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ടോസ്, ഇന്ത്യൻ ടീമില്‍ ഒരു മാറ്റം; 50 ഓവര്‍ മത്സരം കാണാം

Synopsis

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ ഒരു മാറ്റം വരുത്തി. ഷാര്‍ദുല്‍ താക്കൂറിന് പകരം അക്സര്‍ പട്ടേല്‍ ടീമിലെത്തി. 

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ പാക്കിസ്ഥാനെതിരെ കളിച്ച ടീമില്‍ ഒരു മാറ്റം വരുത്തി. ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം അക്സര്‍ പട്ടേല്‍ അന്തിമ ഇലവനിലെത്തി. ബംഗ്ലാദേശിനെതിരെ കളിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ശ്രീലങ്ക ഇറങ്ങുന്നത്.

ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഓരോ മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് വീതമാണുള്ളത്. ഇന്ത്യ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ 228 റണ്‍സിനാണ് തകര്‍ത്തത്. ശ്രീലങ്ക ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചിരുന്നു. ഇന്ന് ജയിക്കുന്ന ടീമിന് ഫൈനലില്‍ പ്രവേശിക്കാം. ബംഗ്ലാദേശിന്റെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചിരുന്നു. പാകിസ്ഥാന് രണ്ട് മത്സരങ്ങളില്‍ രണ്ട് പോയിന്റാണുള്ളത്. ഇന്ത്യ ഇന്ന് ജയിച്ചാല്‍ സൂപ്പര്‍ ഫോറിലെ പാക് - ശ്രീലങ്ക പോര് നിര്‍ണായകമാവും.

ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.

ശ്രീലങ്ക: പതും നിസ്സങ്ക, ദിമുത് കരുണാരത്‌നെ, കുശാന്‍ മെന്‍ഡിസ്, സധീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡിസില്‍വ, ദസുന്‍ ഷനക, ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷണ, കശുന്‍ രചിത, മതീഷ പതിരാന.

പാകിസ്ഥാന്‍ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചിരുന്നു. ബംഗ്ലാദേശിന് ഇന്ത്യക്കെതിരെ അവസാന മത്സരം ജയിച്ചാല്‍ പോലും ഫൈനലിലെത്താനുള്ള സാധ്യതകള്‍ കുറവാണ്. വെള്ളിയാഴ്ച്ചയാണ് ഇന്ത്യക്കെതിരായ മത്സരം. 

പാകിസ്ഥാനെതിരെ ഇന്ത്യയുടെ വിജയത്തിന് ചരിത്രത്തിലൊരിടം! കുല്‍ദീപ് യാദവിനും അഭിമാനകരമായ നേട്ടം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ശ്രേയസിന് ഫിഫ്റ്റി, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി; പഞ്ചാബിന്റെ ജയം അഞ്ച് വിക്കറ്റിന്
'ഇതുവരെ കിരീടം നേടാത്ത ടീമുകളുമുണ്ട്'; മുംബൈ ഇന്ത്യന്‍സിന്റെ കിരീട വരള്‍ച്ചയെ കുറിച്ച് മഹേല ജയവര്‍ധനെ