
സെന്‍റ് കിറ്റ്സ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഇന്നലെ നടന്ന രണ്ടാം മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ദീപക് ഹൂഡ അന്തിന ഇലവനിലെത്തി. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും ശ്രേയസ് അയ്യര്‍ക്ക് ഇന്നത്തെ മത്സരത്തിലും പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുണ്ട്.
മലയാളി താരം സഞ്ജു സാംസണ് മൂന്നാം മത്സരത്തിലും അവസരം ലഭിച്ചില്ല. സൂര്യകുമാര്‍ യാദവ് തന്നെയായിരിക്കും രോഹിത്തിനൊപ്പം ഇന്ന് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ആദ്യ രണ്ട് കളികളിലും ഓപ്പണറെന്ന നിലയില്‍ സൂര്യകുമാറിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം, രണ്ടാം മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് വിന്‍ഡീസ് ഇറങ്ങുന്നത്. അഞ്ച് മത്സര പരമ്പരയിലെ ആദ്യമത്സരം ഇന്ത്യ ജയിച്ചപ്പോല്‍ രണ്ടാം മത്സരം ജയിച്ച് വിന്‍ഡീസ് പരമ്പരയില്‍ ഒപ്പമെത്തിയിരുന്നു.ആദ്യ ടി20യില്‍ ഇന്ത്യ 68 റണ്‍സിന് ജയിച്ചപ്പോള്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ച് ആതിഥേയരായ വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തുകയായിരുന്നു. സ്കോർ: ഇന്ത്യ-19.4 ഓവറിൽ 138. വിൻഡീസ്-19.2 ഓവറിൽ 141/5.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: Rohit Sharma(c), Suryakumar Yadav, Shreyas Iyer, Rishabh Pant(w), Hardik Pandya, Deepak Hooda, Dinesh Karthik, Ravichandran Ashwin, Bhuvneshwar Kumar, Avesh Khan, Arshdeep Singh.
വെസ്റ്റ് ഇന്‍ഡീസ് പ്ലേയിംഗ് ഇലവന്‍: (Playing XI): Brandon King, Kyle Mayers, Nicholas Pooran(c), Shimron Hetmyer, Devon Thomas(w), Rovman Powell, Dominic Drakes, Jason Holder, Akeal Hosein, Alzarri Joseph, Obed McCoy.