
ഫ്‌ളോറിഡ:വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. വിന്‍ഡീസ് ഒരു മാറ്റം വരുത്തി. ഓപ്പണര്‍ ജോണ്‍ കാംപ്‌ബെല്ലിന് പകരം ഖാരി പിയേറെ ടീമിലെത്തി. സുനില്‍ നരൈന്‍ വിന്‍ഡീസിനായി ഓപ്പണ്‍ ചെയ്യും.
ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, നവദീപ് സൈനി, ഖലീല്‍ അഹമ്മദ്, വാഷിംഗ്ടണ്‍ സുന്ദര്‍.
വെസ്റ്റ് ഇന്‍ഡീസ്: സുനില്‍ നരൈന്‍, എവിന്‍ ലൂയിസ്, നിക്കോളാസ് പൂരന്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, കീറോണ്‍ പൊള്ളാര്‍ഡ്, റൊവ്മാന്‍ പവല്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, സുനില്‍ നരെയ്ന്‍, കീമോ പോള്‍, ഖാരി പിയേറെ ഷെല്‍ഡണ്‍ കോട്ട്‌റെല്‍, ഒഷാനെ തോമസ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!