
ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ സൈബറിടത്ത് ട്രെന്‍ഡിങ്ങായ ഒരു കാര്യമുണ്ടായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ വാച്ചാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. പാണ്ഡ്യയുടെ വാച്ചിന്റെ വിശേഷങ്ങളറിയാം. ബാബര്‍ അസമിന്റെ വിക്കറ്റെടുത്ത ശേഷമുള്ള ഹാര്‍ദിക്കിന്റെ ആറ്റിറ്റിയൂഡാണ് ക്രിക്കറ്റ് ആരാധകര്‍ ശ്രദ്ധിച്ചതെങ്കില്‍ വാച്ച് പ്രേമികള്‍ നോക്കിയത് പാണ്ഡ്യുടെ കയ്യിലേക്കാണ്. റിച്ചാഡ് മില്ലി! പ്രീമിയം വാച്ചുകളുടെ തലതൊട്ടപ്പന്‍.
അതില്‍ തന്നെ മില്ലിയുടെ റഫേല്‍ നദാല്‍ ലിമിറ്റഡ് എഡിഷന്‍. കമ്പനിയുടെ ലിമിറ്റഡ് എഡിഷന്‍ വാച്ചാണ് ഹാര്‍ദികിന്റെ കയ്യിലുള്ളത്. ആകെ 50 എണ്ണമെ കമ്പനി പുറത്തിറിക്കിയിട്ടൂള്ളൂ. ടെന്നിസ് ഇതിഹാസം റാഫേല്‍ നദാലിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത വാച്ചായതിനാലാണ് പേരിനൊപ്പം നദാലെന്ന് കൂടി കൂട്ടിച്ചേര്‍ത്തത്. 15 വര്‍ഷത്തോളമായി നദാല്‍ ഉപയോഗിക്കുന്നത് റിച്ചാഡ് മിലിയുടെ വാച്ചാണ്. വാച്ചിന്റെ വില നോക്കിയ ആരാധകര്‍ ഞെട്ടി. ഏഴ് കോടിക്ക് മുകളിലാണ് പാണ്ഡ്യയുടെ കയ്യിലെ പ്രീമിയം വാച്ചിന്റെ വില. ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ വാച്ചുകളിലൊന്നാണിത്. ഏതാണ്ട് 20 ഗ്രാം മാത്രമാണ് വാച്ചിന്റെ ഭാരം.
പാകിസ്ഥാന്റെ നെഞ്ചിടിപ്പ് ഏറേന്നു! ബംഗ്ലാദേശിനെതിരെ, ന്യൂസിലന്‍ഡിന് ടോസ്, ഇരു ടീമിലും മാറ്റം
ഇന്നലെ വിരാട് കോലിയുടെ സെഞ്ചുറി കരുത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് സെമി ഉറപ്പിച്ചിരുന്നു ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 42.3 ഓവറില്‍ മറികടന്നു. 51-ാം ഏകദിന സെഞ്ചുറി നേടിയ വിരാട് കോലി 100 റണ്‍സുമായി പുറത്താകാതെ നിന്ന് പടനയിച്ചപ്പോള്‍ 56 റണ്‍സടിച്ച ശ്രേയസ് അയ്യരും 46 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും ഇന്ത്യക്കായി തിളങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എട്ട് റണ്‍സെടുത്ത് മടങ്ങി. മൂന്ന് റണ്‍സുമായി അക്‌സര്‍ പട്ടേല്‍ കോലിക്കൊപ്പം വിജയത്തില്‍ കൂട്ടായി.
ഇതോടെ, പാകിസ്ഥാന്‍ സെമി കാണാതെ പുറത്താകുന്നതിന്റെ വക്കിലായി. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ പാകിസ്ഥാന് ഇനി സെമിയിലെത്താനാകു. സ്‌കോര്‍ പാകിസ്ഥാന്‍ 49.4 ഓവറില്‍ 241ന് ഓള്‍ ഔട്ട്, ഇന്ത്യ 42.3 ഓവറില്‍ 244-4.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!