
റാവല്‍പിണ്ടി: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിന് ടോസ്. റാവല്‍പിണ്ടി, ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരം ജയിച്ച ന്യൂസിലന്‍ഡിന് ഇന്ന് ജയിച്ചാല്‍ സെമി ഉറപ്പിക്കാം. അതോടെ ഗ്രൂപ്പില്‍ നിന്ന് പാകിസ്ഥാനും ബംഗ്ലാദേശും പുറത്താവുകയും ചെയ്യും. ആതിഥേയരായ പാകിസ്ഥാന്‍ ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. ഇന്ന് ബംഗ്ലാദേശ് ജയിച്ചാല്‍ മാത്രമെ പാകിസ്ഥാന് എന്തെങ്കിലും പ്രതീക്ഷകള്‍ അവശേഷിക്കുകയുള്ളൂ. ബംഗ്ലാദേശ്, ഇന്ത്യക്കെതിരായ ആദ്യ മത്സരവും തോറ്റു.
ടീമില്‍ രണ്ട് മാറ്റങ്ങളുമായിട്ടാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. നതാന്‍ സ്മിത്തിന് പകരം കെയ്ല്‍ ജാമിസണ്‍ ടീമിലെത്തി. രചിന്‍ രവീന്ദ്രയും ടീമിലേക്ക് മടങ്ങിയെത്തി. ഡാരില്‍ മിച്ചലാണ് പുറത്തായത്. ബംഗ്ലാദേശും രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. സൗമ്യ സര്‍ക്കാര്‍, തന്‍സിദ് ഷാക്കിബ് എന്നിവര്‍ പുറത്തായി. നഹീദ് റാണ, മഹമ്മുദുള്ള എന്നിവരാണ് തിരിച്ചെത്തിയത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
കോലിയെ എടുത്തുയര്‍ത്തി രോഹിത്തിന്റെ വിശ്വാസപ്രഖ്യാപനം! വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഒരേയൊരു രാജാവ്
ന്യൂസിലന്‍ഡ്: വില്‍ യങ്, ഡെവണ്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍, റാച്ചിന്‍ രവീന്ദ്ര, ടോം ലാതം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍, വില്യം ഒറൗര്‍ക്ക.
ബംഗ്ലാദേശ്: തന്‍സിദ് ഹസന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മെഹിദി ഹസന്‍ മിറാസ്, തൗഹിദ് ഹൃദോയ്, മുഷ്ഫിഖുര്‍ റഹീം (വിക്കറ്റ് കീപ്പര്‍), മഹമ്മുദുള്ള, ജാക്കര്‍ അലി, റിഷാദ് ഹൊസൈന്‍, ടസ്‌കിന്‍ അഹമ്മദ്, നഹിദ് റാണ, മുസ്തഫിസുര്‍ റഹ്മാന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!