
അഹമ്മദാബാദ്: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ശേഷം വിശ്രമത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍. ഇനി വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് താരങ്ങള്‍ കളിക്കുക. 34കാരനായ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ സ്വന്തം നാട്ടിലാണ്. ഫൈനലില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ജഡേജയ്ക്കായിരുന്നു. ക്രിക്കറ്റ് ഒഴിഞ്ഞുള്ള സമയങ്ങളില്‍ ജഡേജ ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്നത് തന്റെ കുതിരകള്‍ക്കൊപ്പാണ്.
ജഡേജയ്ക്ക് കുതിരകളോടുള്ള ഇഷ്ടം ക്രിക്കറ്റ് ലോകത്തിന് അറിയാത്തതൊന്നുമല്ല. അദ്ദേഹം കുതിരസവാരി നടത്തുന്ന ദൃശ്യങ്ങളും മുമ്പ് പുറത്തുവന്നിട്ടുണ്ട്. കുതികള്‍ക്കായി പ്രത്യേകം ഫാം തന്നെ ജഡേജ ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ കുതിരകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ജഡേജ. എല്ലാകാലത്തും തന്റെ ക്രഷ് എന്ന കുറിപ്പോടെയാണ് ജഡേജ ട്വിറ്ററില്‍ ചിത്രം പങ്കുവച്ചത്. പോസ്റ്റ് കാണാം..
ടെസ്റ്റ് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളെടുക്കുന്ന ഇടങ്കയ്യന്‍ സ്പിന്നറാവാന്‍ ജഡേജയ്ക്ക് സാധിച്ചിരുന്നു. 65 ടെസ്റ്റുകളില്‍ നിന്ന് 267 വിക്കറ്റാണ് ജഡേജയുടെ സമ്പാദ്യം. 24.25 ശരാശരിയിലാണ് ഈ നേട്ടം. 67 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ബേദി 266 വിക്കറ്റാണ് വീഴ്ത്തിയത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ലോക താരങ്ങളില്‍ നാലാമതാണ് ജഡേജ. 93 മത്സരങ്ങില്‍ 433 വിക്കറ്റ് വീഴ്ത്തിയ മുന്‍ ശ്രീലങ്കന്‍ താരം രംഗന ഹെരാത്താണ് ഒന്നാമത്.
ഇന്‍സ്റ്റഗ്രാമിലെ ഒരോ പോസ്റ്റിനും കോലി ഈടാക്കുന്നത് കോടികള്‍
ന്യൂസിലന്‍ഡിന്റെ ഡാനിയേല്‍ വെട്ടോറി (362), ഇംഗ്ലണ്ടിന്റെ ഡെറെക് അണ്ടര്‍വുഡ് (297) എന്നിരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 2023 കളിച്ച ടെസ്റ്റുകളില്‍ മികച്ച റെക്കോര്‍ഡുണ്ട് ജഡേജയ്ക്ക്. അഞ്ച് മത്സരങ്ങളില്‍ നിന്നായി 183 റണ്‍സാണ് സമ്പാദ്യം. 30.50 റണ്‍സാണ് ശരാശരി. ഒരു അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. 70 റണ്‍സാണ് ഉയര്‍ന്ന് സ്‌കോര്‍. 19.84 ശരാശരയില്‍ 25 വിക്കറ്റ് വീഴ്ത്താനും ജഡേജയക്കായി. 42 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!