അവരെ എപ്പോഴും ആശ്രയിക്കാനാവില്ല! ജഡേജ-അശ്വിന്‍ സഖ്യത്തെ പിന്തുണച്ച് രോഹിത് ശര്‍മ

Published : Oct 26, 2024, 10:27 PM ISTUpdated : Oct 27, 2024, 10:14 AM IST
അവരെ എപ്പോഴും ആശ്രയിക്കാനാവില്ല! ജഡേജ-അശ്വിന്‍ സഖ്യത്തെ പിന്തുണച്ച് രോഹിത് ശര്‍മ

Synopsis

തോല്‍വിയില്‍ ആരേയും കുറ്റപ്പെടുത്താന്‍ രോഹിത് തയ്യാറായില്ല.

പൂനെ: ന്യൂസിലന്‍ഡിനെതിരെ ആദ്യ രണ്ട് ടെസ്റ്റിലും വലിയ സ്വാധീനമുണ്ടാക്കാന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയ്ക്കും ആര്‍ അശ്വിനും സാധിച്ചിരുന്നില്ല. ഇരുവരും ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരല്‍പ്പം പിറകിലായി. ഇരുവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ രണ്ട് താരങ്ങളെയും പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

എപ്പോഴും അവരെ അശ്രയിക്കുന്നത് ശരിയല്ലെന്നാണ് രോഹിത് പറയുന്നത്. രോഹിത്തിന്റെ വാക്കുകള്‍... ''കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇന്ത്യയുടെ വിജയങ്ങളില്‍ പ്രധാന പങ്കുവഹിച്ച താരങ്ങളാണ് ജഡേജയും അശ്വിനും. എന്നാല്‍ ഇരുവരും വല്ലപ്പോഴുമൊക്കെ മോശം പ്രകടനം പുറത്തെടുക്കുന്നിതില്‍ ഒന്നും പറയാനാവില്ല. എപ്പോഴും അവര്‍ക്ക് ബാറ്റിലൂടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കില്ല.'' മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ രോഹിത് പറഞ്ഞു. ടെസ്റ്റ് മത്സരങ്ങള്‍ തോറ്റതിലൂടെ പരമ്പര നഷ്ടമായതില്‍ വേദയുണ്ടെന്നും രോഹിത് പറഞ്ഞു.

പുറത്തായതിന്‍റെ അരിശം തീരാതെ കോലി! ഐസ് ബോക്‌സില്‍ ബാറ്റുകൊണ്ട് അടിച്ച് താരം - വീഡിയോ

എന്നാല്‍ തോല്‍വിയില്‍ ആരേയും കുറ്റപ്പെടുത്താന്‍ രോഹിത് തയ്യാറായില്ല. ''ഞങ്ങള്‍ ഒരു ടീമാണ്. തോല്‍വിയിലും അങ്ങനെ തന്നെ. ഏതെങ്കിലും ഒരു ബൗളറോ അല്ലെങ്കില്‍ ബാറ്ററോ തോല്‍വിക്ക് കാരണമല്ല.'' രോഹിത് വ്യക്തമാക്കി.

മത്സരഫലത്തെ കുറിച്ചും രോഹിത് സംസാരിച്ചു. ''ഒരിക്കലും പ്രതീക്ഷിക്കാക്ക ഫലം, നിരാശജനകമെന്ന് പറയാം. എല്ലാ ക്രഡിറ്റും ന്യൂസിലന്‍ഡിന്. അവര്‍ ഞങ്ങളെക്കാള്‍ നന്നായി കളിച്ചു. ചില നിമിഷങ്ങള്‍ മുതലെടുക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. വെല്ലുവിളികളോട് പ്രതികരിക്കുന്നതിലു ഞങ്ങള്‍ പിന്നിലായി. ടീമിന് ആവശ്യമായ റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കാന്‍ സാധിച്ചില്ല. വിജയിക്കാന്‍ 20 വിക്കറ്റുകള്‍ വീഴ്ത്തണമായിരുന്നു. അതേസമയം, ബാറ്റര്‍മാര്‍ അത്രയും വലിയ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. പിച്ചിന്റെ സ്വഭാവം പ്രവചിക്കാന്‍ സാധിക്കാത്തതായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ഞങ്ങള്‍ കുറച്ചുകൂടി റണ്‍സ് നേടിയിരുന്നെങ്കില്‍ കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമാകുമായിരുന്നു. വാംഖഡെയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും ആ ടെസ്റ്റ് വിജയിക്കാനും ആഗ്രഹിക്കുന്നു.'' രോഹിത് കൂട്ടിചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്