INDvWI : ഔദ്യോഗിക ഏകദിന ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ രോഹിത് സച്ചിനെ മറികടന്നു; മുന്നില്‍ കോലി മാത്രം

Published : Feb 07, 2022, 12:36 PM IST
INDvWI : ഔദ്യോഗിക ഏകദിന ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ രോഹിത് സച്ചിനെ മറികടന്നു; മുന്നില്‍ കോലി മാത്രം

Synopsis

ക്യാപ്റ്റന്‍സിയുടെ കാര്യത്തിലല്ല, വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലാണ് സച്ചിനെ മറികടന്നത്.

അഹമ്മദാബാദ്: ഇന്ത്യയുടെ ഔദ്യോഗിക ഏകദിന ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ (Sachin Tendulkar) മറികടന്ന് രോഹിത് ശര്‍മ (Rohit Sharma). ക്യാപ്റ്റന്‍സിയുടെ കാര്യത്തിലല്ല, വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലാണ് സച്ചിനെ മറികടന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli) തന്നെയാണ് ഒന്നാമത്. 

കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ 60 റണ്‍സുമായി രോഹിത് ടോപ് സ്‌കോററായിരുന്നു. സച്ചിനെ മറികടക്കാന്‍ 51 റണ്‍സായിരുന്നു രോഹിത്തിന് വേണ്ടിയിരുന്നത്. മത്സരത്തിന് മുമ്പ് വിന്‍ഡീസിനെതിരെ 33 കളിയില്‍ നിന്ന് 1523 റണ്‍സാണ് രോഹിത് നേടിയിരുന്നത്. 39 മത്സരങ്ങളില്‍ നിന്ന് 1573 റണ്‍സ് ആണ് സച്ചിന്‍ നേടിയത്. ഇക്കാര്യത്തില്‍ കോലിയാണ് ഒന്നാമന്‍. 39 മത്സരങ്ങളില്‍ 2235 റണ്‍സാണ് കോലി നേടിയത്. 

നാട്ടില്‍ വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ കോലിയാണ് മുന്നില്‍. 20 മത്സരങ്ങളില്‍ 1239 റണ്‍സാണ് കോലി നേടിയത്. 16 മത്സരങ്ങളില്‍ 1040 നേടിയ രോഹിത്താണ് രണ്ടാം സ്ഥാനത്ത്. സച്ചിന്‍ മൂന്നാം സ്ഥാനത്തുണ്ട്. 17 മത്സരങ്ങളില്‍ നേടിയത് 677 റണ്‍സ്. ഇപ്പോഴത്തെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് തൊട്ടടുത്ത്. 12 ഏകദിനങ്ങളില്‍ 560 റണ്‍സാണ് ദ്രാവിഡ് നേടിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ അഞ്ചാമതുണ്ട്. 19 മത്സരങ്ങളില്‍ നേടിയത് 528 റണ്‍സ്. 

വിന്‍ഡിസിനെതിരെ കോലിയുടെ ബാറ്റിങ് ശരാശരി 72 ആണ്. രോഹിത്തിന്റേത് 80. 2019ല്‍ വിന്‍ഡിസ് ഇന്ത്യയിലേക്ക് വന്നപ്പോള്‍ രോഹിത്തായിരുന്നു റണ്‍വേട്ടയില്‍ മുന്നില്‍. മൂന്ന് കളിയില്‍ നിന്ന് രോഹിത് സ്‌കോര്‍ ചെയ്തത് 258 റണ്‍സ്.

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്