Mohanlal Birthday : മോഹന്‍ലാലിന് പിറന്നാളാശംസകളുമായി യുവ്‌രാജ് സിംഗ്; ആഘോഷമാക്കി ആരാധകര്‍

Published : May 21, 2022, 04:52 PM ISTUpdated : May 21, 2022, 04:55 PM IST
Mohanlal Birthday : മോഹന്‍ലാലിന് പിറന്നാളാശംസകളുമായി യുവ്‌രാജ് സിംഗ്; ആഘോഷമാക്കി ആരാധകര്‍

Synopsis

മോഹൻലാലിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടിയുള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തിയത്

മുംബൈ: 62-ാം പിറന്നാളാഘോഷിക്കുന്ന മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലിന്(Mohanlal) ആശംസകളുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം യുവ്‌രാജ് സിംഗ്(Yuvraj Singh). നിത്യഹരിത സൂപ്പര്‍ സ്റ്റാറിന് ജന്മദിനാശംസകള്‍. അനുഗ്രഹീതവും ആരോഗ്യപൂര്‍ണവുമായ ഒരു വര്‍ഷം നേരുന്നുവെന്നും യുവി ട്വിറ്ററില്‍ കുറിച്ചു. പിന്നാലെ യുവിയുടെ ആശംസ ആരാധകര്‍ വൈറലാക്കി. 

ആശംസയുമായി നീണ്ടനിര

മോഹൻലാലിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടിയുള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തിയത്. ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി പിറന്നാൾ ആശംസകൾ നേ‍ർന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്ന് അദ്ദേഹം കുറിച്ചു. മമ്മൂട്ടിയുടെ ആശംസ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‌തു. 

മഹാനടന്‍റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഖത്തറിൽ നിന്നുള്ള വീഡിയോയാണ് ശ്രദ്ധേയമാവുന്നത്. ഫാൻസ് പങ്കുവച്ച വീഡിയോയിൽ താരം കേക്ക് മുറിക്കുകയും പിന്നീട് അല്ലിയാമ്പൽ കടവിൽ എന്ന് തുടങ്ങുന്ന ഗാനം പാടുകയും ചെയ്യുന്നു. ഭാര്യ സുചിത്ര, സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂ‍ർ, മറ്റ് സുഹ‍ൃത്തുക്കൾ എന്നിവ‍ർക്കൊപ്പമാണ് മോഹൻലാൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചിരിക്കുന്നതായി വീഡിയോയിൽ കാണുന്നത്. 

മോഹൻലാലിന് പിറന്നാൾ സമ്മാനമായി ഒരു വീഡിയോയാണ് പൃഥ്വിരാജ് പുറത്തിറക്കിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിച്ച ബ്രോഡാഡി എന്ന ചിത്രത്തിലെ ഡയറക്ടേഴ്സ് കട്ട് ആണ് വീഡിയോ. താരത്തിന് പിറന്നാൾ ആശംസ നേ‍ർന്നുകൊണ്ടാണ് പൃഥ്വി വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

Mohanlal Birthday : 'പ്രിയപ്പെട്ട ലാലിന്' ; പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി മമ്മൂട്ടി
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍