ചാംപ്യന്‍സ് ട്രോഫി ഇങ്ങടുത്തു! ഫ്‌ളോപ്പ് ഷോ തുടര്‍ന്ന് രോഹിത്തും പന്തും ശ്രേയസും! ജഡ്ഡു മാത്രം പ്രതീക്ഷ

Published : Jan 24, 2025, 04:14 PM IST
ചാംപ്യന്‍സ് ട്രോഫി ഇങ്ങടുത്തു! ഫ്‌ളോപ്പ് ഷോ തുടര്‍ന്ന് രോഹിത്തും പന്തും ശ്രേയസും! ജഡ്ഡു മാത്രം പ്രതീക്ഷ

Synopsis

ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ 19 പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു രോഹിത്.

മുംബൈ: രഞ്ജി ട്രോഫില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഫ്‌ളോപ്പ് ഷോ തുടരുന്നു. ഡല്‍ഹിക്ക് വേണ്ടി കളിക്കുന്ന റിഷഭ് പന്ത്, മുംബൈക്ക് കളിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, അജിന്‍ക്യ രഹാനെ എന്നിവരെല്ലാം രണ്ടാം ഇന്നിംഗ്‌സിലും നിരാശപ്പെടുത്തുകയായിരുന്നു. അതേസമയം തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം നടത്തിയ രവീന്ദ്ര ജഡേജ സൗരാഷ്ട്രയ്ക്ക് പത്ത് വിക്കറ്റിന്റെ വിജയം സമ്മാനിച്ചു. 12 വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്.

ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ 19 പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു രോഹിത്. രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സുകള്‍ പറത്തി ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും 28 റണ്‍സെടുത്ത് മടങ്ങുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. രോഹിത്തും യശസ്വി ജയ്‌സ്വാളും തന്നെയാണ് രണ്ടാം ഇന്നിംഗ്‌സിലും മംബൈക്കായി ഓപ്പണര്‍മാരായി ഇറങ്ങിയത്. ജമ്മു കശ്മീര്‍ പേസര്‍മാരാരായ ഉമര്‍ നസീറിനും യുദ്ധവീര്‍ സിംഗിനുമെതിരെ പുള്‍ ഷോട്ടുകളും സ്‌ട്രൈറ്റ് ഡ്രൈവുകളും കളിച്ച് രോഹിത് മൂന്ന് സിക്‌സുകളും ബൗണ്ടറികളും നേടി. ഒരു ഘട്ടത്തില്‍ 11 പന്തില്‍ 21 റണ്‍സെടുത്ത രോഹിത്തിന്റെ വെടിക്കെട്ട് പക്ഷെ അധികം നീണ്ടില്ല. 28 റണ്‍സെടുത്ത രോഹിത്തിനെ യുദ്ധവീര്‍ സിംഗിന്റെ പന്തില്‍ ആബിദ് മുഷ്താഖ് ക്യാച്ചെടുത്ത് പുറത്താക്കി.

ജയ്‌സ്വാളും റിഷഭ് പന്തും പുറത്ത്! ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ തിരഞ്ഞെടുത്ത് അശ്വിന്

ആദ്യ ഇന്നിംഗ്‌സില്‍ നാല് റണ്‍സായിരുന്നു മുംബൈയുടെ തന്നെ ജയസ്വാളിന്റെ സമ്പാദ്യം. രണ്ടാം ഇന്നിംഗ്‌സില്‍ കരുതലോടെ തുടങ്ങിയ യശസ്വി ജയ്‌സ്വാള്‍ 51 പന്തില്‍ നാലു ബൗണ്ടറി പറത്തി 26 റണ്‍സെടുത്താണ് മടങ്ങിയത്. ആദ്യ ഇന്നിംഗ്‌സില്‍ 11 പുറത്തായ ശ്രേയസിന് രണ്ടാം ഇന്നിംഗ്‌സില്‍ 17 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ആദ്യ ഇന്നിംഗ്‌സില്‍ 12, രണ്ടാം ഇന്നിംഗ്‌സില്‍ 17. മുംബൈയുടെ തന്നെ ശിവം ദുബെ രണ്ട് ഇന്നിംഗ്‌സിലും പൂജ്യത്തിന് പുറത്തായി. സൗരാഷ്ട്രയ്‌ക്കെതിരെ ഡല്‍ഹിയുടെ റിഷഭ് പന്ത് കേവലം 17 റണ്‍സിന് മടങ്ങി. രണ്ടാം ഇന്നിംഗ്‌സില്‍ ഒരു റണ്‍ മാത്രമായിരുന്നു സമ്പാദ്യം. ഈ മത്സരത്തിലാണ് ജഡേജ 12 വിക്കറ്റ് വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്‌സില്‍ അഞ്ചും രണ്ടാം ഇന്നിംഗ്‌സില്‍ ഏഴും വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്.

കര്‍ണാടകയ്ക്ക് വേണ്ടി കളിക്കുന്ന ദേവ്ദത്ത് പടിക്കല്‍ 27 റണ്‍സിന് മടങ്ങിയിരുന്നു. ഈ മത്സരത്തില്‍ പഞ്ചാബിന്റെ ശുഭ്മാന്‍ ഗില്‍ നാല് റണ്‍സിന് പുറത്തായിരുന്നു. മുംബൈക്ക് വേണ്ടി ഷാര്‍ദൂല്‍ താക്കൂര്‍ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 51 റണ്‍സ് നേടിയ താരം പിന്നീട് രണ്ട് വിക്കറ്റുകളും വീഴ്ത്തി. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറിയും കടന്ന്  ബാറ്റിംഗ് തുടരുകയാണ് താരം.

PREV
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍