
ദുബായ്: കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ട് പേസര്‍ ടെസ്റ്റ് ക്രിക്കറ്റിലെ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റ് ചിത്രത്തിലാദ്യമായി 600 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന പേസറായി ആന്‍ഡേഴ്‌സണ്‍. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ അസര്‍ അലിയെ പുറത്താക്കിയാണ് ആന്‍ഡേഴ്ണ്‍ 600 തികച്ചത്. മൂന്‍ ഓസീസ് താരം ഗ്ലെന്‍ മഗ്രാത്തായിരുന്നു അടുത്തകാലം വരെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ പേസര്‍. 563 വിക്കറ്റാണ് ഓസീസ് ഇതിഹാസത്തിന്റെ പേരിലുണ്ടായിരുന്നത്. ചരിത്രം നേട്ടം സ്വന്തമാക്കിയതോടെ താരത്തെ അഭിനന്ദിച്ച് നിരവധി താരങ്ങളെത്തി.
അതിലൊരാള്‍ മഗ്രാത് തന്നെയായിരുന്നു. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലെയാണ് ആന്‍ഡേഴ്‌സണെന്ന് മഗ്രാത് പറഞ്ഞു. ''സച്ചിന്‍ ബാറ്റ്‌സ്മാന്മാരുടെ നിലവാരം ഉയര്‍ത്തിയപ്പോള്‍ ആന്‍ഡേഴ്‌സണ്‍ ബൗളര്‍മാരുടെ നിലവാരവും മറ്റൊരു തലത്തിലേക്കെത്തിച്ചു. ആന്‍ഡേഴ്‌സണെ പോലെ പന്ത് രണ്ട് വശത്തേക്കും സ്വിംഗ് ചെയ്യിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ആന്‍ഡേഴ്‌സണിന്റെ റെക്കോഡുകള്‍ മറ്റൊരാള്‍ മറികടക്കുമെന്ന് എനിക്ക് തോന്നുന്നില്ല.'' മഗ്രാത് പറഞ്ഞു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ആന്‍ഡേഴ്‌സണ് അഭിനന്ദന സന്ദേശമയിച്ചു. ട്വിറ്ററിലാണ് കോലി ചെറിയ കുറിപ്പ് പോസ്റ്റ് ചെയ്ത്. നേരിട്ടിട്ടുള്ള ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് തോന്നിയ ബൗളറാണ് ആന്‍ഡേഴ്‌സണെന്ന് കോലി വ്യക്തമാക്കി. മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗും ആന്‍ഡേഴ്‌സണെ പ്രകീര്‍ത്തിച്ചു.
ട്വിറ്ററിലാണ് യുവി അഭനന്ദന സന്ദേശമയച്ചത്. ''ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ കരുതിയിരുന്നില്ല ഒരു പേസര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ വീഴ്ത്തുമെന്ന്. ഏത് സാഹചര്യത്തിലും വിക്കറ്റെടുക്കാന്‍ കഴിവുള്ള താരമാണ് ആന്‍ഡേഴ്‌സയണ്‍.'' യുവി കുറിച്ചിട്ടു. ഗോട്ട് എന്നാണ് കെ എല്‍ രാഹുല്‍ ആന്‍ഡേഴ്‌സണെ വിശേഷിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!