ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യ സെപ്റ്റംബര്‍ 18ന് ഇറങ്ങും; വനിതാ ടീം ആദ്യ മത്സരത്തില്‍ ജപ്പാനെതിരെ

Published : Aug 26, 2026, 06:21 PM IST
Sanju Samson

Synopsis

ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകൾ സ്വർണം ലക്ഷ്യമിടുന്നു. ശ്രേയസ് അയ്യർ നയിക്കുന്ന പുരുഷ ടീം സെപ്റ്റംബർ 28-ന് ക്വാർട്ടർ ഫൈനലിൽ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ, ഹർമൻപ്രീത് കൗറിൻ്റെ നേതൃത്വത്തിലുള്ള വനിതാ ടീം സെപ്റ്റംബർ 18-ന് ജപ്പാനെ നേരിടും.

ദുബായ്: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഇറങ്ങുന്നത് സ്വര്‍ണ മെഡല്‍ ലക്ഷ്യമിട്ട്. ശ്രേയസ് അയ്യര്‍ നയിക്കുന്ന പുരുഷ ടീം സെപ്റ്റംബര്‍ 28-ന് ക്വാര്‍ട്ടര്‍ ഫൈനലോടെയാണ് തങ്ങളുടെ കാമ്പയിന്‍ ആരംഭിക്കുന്നത്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന വനിതാ ടീം സെപ്റ്റംബര്‍ 18-ന് ജപ്പാനെതിരെയാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ പതിപ്പില്‍ ഹാങ്ചൗവില്‍ നടന്ന ക്രിക്കറ്റ് ഇനങ്ങളില്‍ മുഴുവന്‍ സ്വര്‍ണവും നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇരു ടീമുകളും ഇത്തവണയും ഫേവറിറ്റുകളായി കളത്തിലിറങ്ങുന്നത്.

പുരുഷ വിഭാഗം

പത്ത് ടീമുകള്‍ മാറ്റുരയ്ക്കുന്ന പുരുഷ വിഭാഗത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്ക് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശനം ലഭിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, ജപ്പാന്‍, നേപ്പാള്‍ എന്നിവ അടങ്ങിയ ഗ്രൂപ്പ് എ-യില്‍ നിന്ന് രണ്ടാം സ്ഥാനത്തെത്തുന്ന ടീമിനെയാണ് ഇന്ത്യ നേരിടുക. ഹോങ്കോംഗ്, ചൈന, മലേഷ്യ, ഒമാന്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബി-യിലെ റണ്ണേഴ്‌സ് അപ്പിനെയാണ് പാകിസ്ഥാന്‍ നേരിടുക. ഗ്രൂപ്പ് ഘട്ടത്തിലൂടെയെത്തുന്ന മറ്റ് ആറ് ടീമുകളും അവസാന എട്ടിലേക്ക് പ്രവേശിക്കാന്‍ മത്സരിക്കും.

സെമിഫൈനല്‍ സമവാക്യം അനുസരിച്ച് ഇന്ത്യയും പാകിസ്ഥാനും എതിര്‍പാളികളിലാണ് ഉള്ളത്. ക്വാര്‍ട്ടര്‍ ഫൈനല്‍ 1-ലെ വിജയി ക്വാര്‍ട്ടര്‍ ഫൈനല്‍ 3-ലെ വിജയിയെയും, ക്വാര്‍ട്ടര്‍ ഫൈനല്‍ 2-ലെ വിജയി ക്വാര്‍ട്ടര്‍ ഫൈനല്‍ 4-ലെ വിജയിയെയും സെമിഫൈനലില്‍ നേരിടും. അതിനാല്‍ ഇരുടീമുകള്‍ക്കും സെമിയില്‍ ഏറ്റുമുട്ടേണ്ടി വരില്ല. ഇരു ടീമുകളും തങ്ങളുടെ മത്സരങ്ങള്‍ ജയിച്ചാല്‍ ഒക്ടോബര്‍ 3ലെ സ്വര്‍ണ മെഡല്‍ പോരാട്ടത്തിലോ, അല്ലെങ്കില്‍ സെമിയില്‍ തോല്‍ക്കുകയാണെങ്കില്‍ അതേ ദിവസം നടക്കുന്ന വെങ്കല മെഡല്‍ പോരാട്ടത്തിലോ മാത്രമേ നേര്‍ക്കുനേര്‍ വരാന്‍ സാധ്യതയുള്ളൂ.

വനിതാ വിഭാഗം

വനിതാ മത്സരം സെപ്റ്റംബര്‍ 18ന് ജപ്പാനെതിരായ മത്സരത്തോടെ ആരംഭിക്കും. വനിതാ വിഭാഗത്തിന്റെ ഫൈനല്‍ സെപ്റ്റംബര്‍ 22-നും, പുരുഷ വിഭാഗത്തിന്റെ ഫൈനല്‍ ഒക്ടോബര്‍ 3-നും നടക്കും. ഹാങ്ചൗവില്‍ നേടിയ സ്വര്‍ണ മെഡല്‍ നിലനിര്‍ത്തുക ലക്ഷ്യമിട്ടാണ് വനിതാ ടീം ഇറങ്ങുന്നത്. ഇരു ടീമുകളും ക്വാര്‍ട്ടര്‍ ഫൈനല്‍ ഘട്ടത്തിലൂടെ മത്സരമാരംഭിക്കുന്നത് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടെസ്റ്റ് റാങ്കിംഗില്‍ ശുഭ്മാന്‍ ഗില്ലിനെ മറികകടന്ന് റിഷഭ് പന്ത് ആദ്യ പത്തില്‍; യശസ്വി ജയസ്വാളിന് തിരിച്ചടി
ഗ്രീന്‍ഫീല്‍ഡില്‍ റണ്‍മഴ; തൃശൂര്‍ ടൈറ്റന്‍സിനെതിരെ സെഞ്ച്വറി തിളക്കത്തില്‍ കൊല്ലം സെയ്‌ലേഴ്‌സിന്റെ അഭിഷേക്