അടിച്ചുതകര്‍ത്ത് വെയ്ഡ്- മാക്‌സ്‌വെല്‍ സഖ്യം; ഓസീസിനെതിരെ ഇന്ത്യക്ക് 187 റണ്‍സ് വിജയലക്ഷ്യം

Published : Dec 08, 2020, 03:37 PM IST
അടിച്ചുതകര്‍ത്ത് വെയ്ഡ്- മാക്‌സ്‌വെല്‍ സഖ്യം; ഓസീസിനെതിരെ ഇന്ത്യക്ക് 187 റണ്‍സ് വിജയലക്ഷ്യം

Synopsis

വെയ്ഡ്- മാക്‌സ്‌വെല്‍ സഖ്യമാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും 90 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ വെയ്ഡ് 19ാം ഓവറില്‍ ഷാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി. മാത്യൂ വെയ്ഡിന്റെ (53 പന്തില്‍ 80) ഇന്നിങ്‌സാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ (36 പന്തില്‍ 54) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റെടുത്തു.

മോശം തുടക്കമായിന്നു ആതിഥേയര്‍ക്ക്. രണ്ടാം ഓവറില്‍ തന്നെ അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആരോണ്‍ ഫിഞ്ചാണ് (0) ആദ്യം മടങ്ങിയത്. വാഷിംഗ്ടണിനെ സ്‌ട്രൈറ്റിലൂടെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ മിഡ് ഓഫില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കുകയായിരുന്നു ഫിഞ്ച്. മൂന്നാമനായി ക്രീസിലെത്തിയ സ്റ്റീവന്‍ സ്മിത്ത് (23 പന്തില്‍ 24) അല്‍പനേരം പിടിച്ചുനിന്നു. വെയ്ഡിനൊപ്പം 55 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ സ്മിത്തിനായി. എന്നാല്‍ വാഷിംഗ്ടണ്‍ ഒരിക്കല്‍ കൂടി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 

വാഷിംഗ്ടണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു സ്മിത്ത്. പിന്നാലെ ഒത്തുച്ചേര്‍ന്ന വെയ്ഡ്- മാക്‌സ്‌വെല്‍ സഖ്യമാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും 90 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ വെയ്ഡ് 19ാം ഓവറില്‍ ഷാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 53 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു വെയ്ഡിന്റെ ഇന്നിങ്‌സ്. 

തൊട്ടടുത്ത ഓവറില്‍ മാക്‌സ്‌വെല്‍ മടങ്ങി. നടരാജന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. മൂന്ന് വീതം സിക്‌സും ഫോറു അടങ്ങുന്നതായിരുന്നു മാക്‌സിയുടെ ഇന്നിങ്‌സ്. അതേ ഒാവറിന്റെ അവസാന പന്തില്‍ ഡാര്‍സി ഷോര്‍ട്ട് (7) റണ്ണൗട്ടായി. മൊയ്‌സസ് ഹെന്റിക്വെസ് (2),  ഡാനിയേല്‍ സാംസ് (4) എന്നിവര്‍ പുറത്താവാതെ നിന്നു. വാഷിംഗ്ടണിന് പുറമെ നടരാജന്‍, ഷാര്‍ദുള്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'കളി കാണാൻ 4 വിഐപി ടിക്കറ്റ് വേണം', ഐപിഎൽ ടിക്കറ്റിനായി കർണാടക നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം
വാക്ക് പാലിച്ച് ഹാർദിക്, ലോകകപ്പ് വിജയത്തിന് പിന്നാലെ വാംഖഡെയിലെ ഗ്രൗണ്ട് സ്റ്റാഫിന് 10 ലക്ഷം രൂപ വീതം സമ്മാനം