കണക്കുകള്‍ കണ്ടില്ലെന്ന് നടിക്കരുത്! ഇന്ത്യയുടെ പുതിയ രക്ഷകന്‍ അവതരിക്കുന്നു; സഞ്ജു ഉള്ളപ്പോള്‍ ടീം തോറ്റില്ല

By Web TeamFirst Published Aug 21, 2022, 7:39 AM IST
Highlights

ഈ വര്‍ഷം സഞ്ജു കളിക്കുന്ന രണ്ടാമത്തെ പ്രധാന ഇന്നിംഗ്‌സാണിത്. ആദ്യത്തേത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരെ പോര്‍ട്ട് ഓഫ് സ്‌പെയ്‌നിലായിരുന്നു. 311 റണ്‍സ് ചേസ് ചെയ്യുന്നതിനിടെ ടീം മൂന്നിന് 79 എന്ന നിലയിലായി.

ഹരാരെ: 2015ലായിരുന്നു മലയാളി താരം സഞ്ജു സാംസണിന്റെ ഇന്റര്‍നാഷണല്‍ അരങ്ങേറ്റം. തന്റെ ഇരുപതാം വയസില്‍ ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ സിംബാബ്‌വെക്കെതിരെ തന്നെയാണ് സഞ്ജു അരങ്ങേറിയത്. അന്ന് ടി20 മത്സരത്തില്‍ 19 റണ്‍സെടുത്ത് താരം പുറത്തായി. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് റണ്‍നിരക്ക് കൂട്ടാനുളള ശ്രമത്തിലാണ് സഞ്ജു മടങ്ങുന്നത്. പിന്നീട് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ഗ്രൗണ്ടില്‍ സഞ്ജു പ്ലയര്‍ ഓഫ് ദ മാച്ചായി. ഇതേഗ്രൗണ്ടില്‍ 39 പന്തില്‍ പുറത്താവാതെ 43 റണ്‍സാണ് സഞ്ജു നേടിയത്. വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചുകളും സ്വന്തമാക്കി. 

ഈ വര്‍ഷം സഞ്ജു കളിക്കുന്ന രണ്ടാമത്തെ പ്രധാന ഇന്നിംഗ്‌സാണിത്. ആദ്യത്തേത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരെ പോര്‍ട്ട് ഓഫ് സ്‌പെയ്‌നിലായിരുന്നു. 311 റണ്‍സ് ചേസ് ചെയ്യുന്നതിനിടെ ടീം മൂന്നിന് 79 എന്ന നിലയിലായി. എന്നാല്‍ സഞ്ജു 51 പന്തില്‍ 54 റണ്‍സുമായി തിളങ്ങി. താരം റണ്ണൗട്ടായെങ്കിലും ടീമിനെ വിജയപ്പിക്കാന്‍ ഇന്നിംഗ്‌സ് ധാരാളമായിരുന്നു. ഇപ്പോള്‍ ഹരാരെയിലെ ഈ ഇന്നിംഗ്‌സും. 

ദേ നമ്മുടെ സഞ്ജു ചേട്ടന് മാന്‍ ഓഫ് ദ് മാച്ച്; ആര്‍ത്തിരമ്പി കുട്ടി ഫാന്‍സ്, ക്ഷമിക്കണം 'കട്ട ഫാന്‍സ്'- വീഡിയോ

ഏകദിനത്തില്‍ 53.66 ശരാശരിയില്‍ 161 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. ഈ വര്‍ഷം സഞ്ജു കളിച്ച ഒരു മത്സരത്തില്‍ പോലും ഇന്ത്യ തോറ്റിട്ടില്ലെന്നുള്ളത് മറ്റൊരു പ്രത്യേകത. രണ്ട് ഫോര്‍മാറ്റിലും 10 മത്സരങ്ങള്‍ കളിച്ചു. പത്തിലും ജയം ഇന്ത്യക്കായിരുന്നു. വിന്‍ഡീസിനെതിരെ ആയിരുന്നു ഈ വര്‍ഷത്തെ ആദ്യ ഏകദിനം. 12 റണ്‍സെടുത്ത്  പുറത്തായെങ്കിലും ടീം വിജയിച്ചു. രണ്ടാം മത്സരത്തില്‍ 54 റണ്‍സ് നേടി. മൂന്നാം ഏകദിനത്തില്‍ ആറ് റണ്‍സുമായി പുറത്താവാതെ നിന്നു. അഞ്ചാം മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. ഇപ്പോള്‍ വിന്‍ഡീസിനെതിരെ പുറത്താവാതെ 43.

സിംബാബ്‌വെക്കെതിരായ ജയത്തോടെ മറ്റൊരു ടീമിനും എത്തിപ്പിടിക്കാനാവാത്ത നേട്ടം സ്വന്തമാക്കി ഇന്ത്യ

ടി20യില്‍ ശ്രീലങ്കയ്‌ക്കെതിരെ രണ്ട് മത്സരങ്ങളില്‍ 39, 18 എന്നിങ്ങനെ സ്‌കോര്‍ ചെയ്തു. പിന്നീട് അയര്‍ലന്‍ഡിനെതിരെ 77 ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 77 റണ്‍സ് അടിച്ചെടുത്തു. പിന്നീട് വിന്‍ഡീസിനെതിരെ പുറത്താവാതെ 30. അടുത്ത മത്സരത്തില്‍ 15 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. ടി20യില്‍ ഈവര്‍ഷം 44.75 ശരാശരിയിലാണ് സഞ്ജു സ്‌കോര്‍ ചെയ്തത്.
 

click me!