പിങ്ക് പന്തില്‍ ഷമിയുടെ തകര്‍പ്പനേറ്; പകല്‍- രാത്രി ടെസ്റ്റിന് ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തി

By Web TeamFirst Published Nov 12, 2019, 9:38 AM IST
Highlights

ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ആദ്യ പകല്‍ ടെസ്റ്റിന് ഒരുങ്ങുകയാണ് ഇന്ത്യ. ബംഗ്ലാദേശിനെതിരെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് ഇന്ത്യയുടെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ്. ഇതിന് മുമ്പ് നിലവില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ആരും പിങ്ക് പന്തില്‍ കളിച്ചിട്ടില്ല.

ബംഗളൂരു: ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ആദ്യ പകല്‍ ടെസ്റ്റിന് ഒരുങ്ങുകയാണ് ഇന്ത്യ. ബംഗ്ലാദേശിനെതിരെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് ഇന്ത്യയുടെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ്. ഇതിന് മുമ്പ് നിലവില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ആരും പിങ്ക് പന്തില്‍ കളിച്ചിട്ടില്ല. അതുകൊണ്ട് താരങ്ങള്‍ക്ക് പരിശീലനം ആവശ്യമാണ്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരങ്ങള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തി. 

രാഹുല്‍ ദ്രാവിഡിന്റെ കീഴിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ പരിശീലനം. അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരാണ് പരിശീലനത്തില്‍ ഏര്‍പ്പെട്ടത്. രഹാനെ, പൂജാര, ജഡേജ, മായങ്ക് എന്നിവര്‍ കര്‍ണാടകയുടെ യുവപേസര്‍മാര്‍ക്കെതിരെയാണ് കളിച്ചു.

പ്രതീക്ഷച്ചിത് പോലെതന്നെ പിങ്ക് പന്തില്‍ ഷമി മികച്ച രീതിയില്‍ പന്തെറിഞ്ഞു. നല്ല രീതിയിലുള്ള സ്വിങ്ങും മൂവ്മെന്റും താരത്തിന് ലഭിച്ചു. ദ്രാവിഡിനൊപ്പം ഇന്ത്യ എ ടീം കോച്ച് ഷിതാന്‍ഷു കൊടകും ദ്രാവിഡിനൊപ്പമുണ്ടായിരുന്നു.

click me!