അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ഹാര്‍ദ്ദിക് നായകന്‍; സഞ്ജു ടീമില്‍

Published : Jun 15, 2022, 08:56 PM ISTUpdated : Jun 15, 2022, 09:15 PM IST
 അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ഹാര്‍ദ്ദിക് നായകന്‍; സഞ്ജു ടീമില്‍

Synopsis

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് പരിക്കുമൂലം വിട്ടു നില്‍ക്കുന്ന സൂര്യകുമാര്‍ യാദവും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റിഷഭ് പന്തിന് വിശ്രമം അനുവദിച്ചു. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ റിഷഭ് പന്താണ് ഇന്ത്യയെ നയിക്കുന്നത്.

മുംബൈ: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ(India vs Ireland) പ്രഖ്യാപിച്ചു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയാണ്(Hardik Pandya) ഇന്ത്യന്‍ നായകന്‍. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണും(Sanju Samson) ഐപിഎല്ലില്‍ തിളങ്ങിയ രാഹുല്‍ ത്രിപാഠിയും(Rahul Tripathi) ഇന്ത്യന്‍ ടീമിലെത്തി.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് പരിക്കുമൂലം വിട്ടു നില്‍ക്കുന്ന സൂര്യകുമാര്‍ യാദവും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റിഷഭ് പന്തിന് വിശ്രമം അനുവദിച്ചു. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ റിഷഭ് പന്താണ് ഇന്ത്യയെ നയിക്കുന്നത്. ഐപിഎ്ലല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ചതിനൊപ്പം 15 മത്സരങ്ങളില്‍ 487 റണ്‍സും എട്ടു വിക്കറ്റും നേടി ഹാര്‍ദ്ദിക് തിളങ്ങിയിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതെ ഫൈനലിലേക്ക് നയിച്ച താരമാണ് സഞ്ജു സാംസണ്‍. സീസണില്‍ 17 മത്സരങ്ങളില്‍ 145 പ്രഹരശേഷിയില്‍ സഞ്ജു 458 റണ്‍സടിച്ചിരുന്നു.

17 അംഗ ടീമിലെ ഏക പുതുമുഖമായ രാഹുല്‍ ത്രിപാഠിയാകട്ടെ ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ 37.55 ശരാശരിയില്‍ മൂന്ന് അര്‍ധസെഞ്ചുറിയോടെ 413 റണ്‍സ്  നേടി.158.24  ആയിരുന്നു ത്രിപാഠിയുടെ സ്ട്രൈക്ക് റേറ്റ്.ഐപിഎല്‍ കരിയറിലാകെ 76 മത്സരങ്ങളില്‍ 10 ഫിഫ്റ്റിയോടെ 1798 റണ്‍സാണ് ത്രിപാഠിക്കുള്ളത്.

'സഞ്ജു നിരന്തരം നിരാശപ്പെടുത്തുന്നു'; കടുത്ത വിമര്‍ശനവുമായി കപില്‍ ദേവ്

അയര്‍ലന്‍ഡിനെതിരെ ഈ മാസം അവസാനം രണ്ട് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ഈ മാസം 26നും 28നും ഡബ്ലിലിനാണ് അയര്‍ലന്‍ഡിനെതിരായ രണ്ട് ടി20 മത്സരങ്ങള്‍. ദക്ഷിണാഫ്രിക്കക്കെതിാരയ പരമ്പരയില്‍ ടീമിലുള്ള പേസര്‍മാരായ ഉമ്രാന്‍ മാലിക്കും അര്‍ഷദീപ് സിംഗും ദിനേശ് കാര്‍ത്തിക്കും വെങ്കടേഷ് അയ്യരും അയര്‍ലന്‍ഡിനെതിരായ പരമ്പരയിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. റുതുരാജ് ഗെയ്ക്‌വാദും ഇഷാന്‍ കിഷനും തന്നെയാണ് ഓപ്പണര്‍മാര്‍.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം ഏകദിന, ടി20 പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുശേഷം റിഷഭ് പന്ത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍ എന്നിവരും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കള്ള ഇന്ത്യന്‍ ടീമിലുണ്ടാവും.

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: Hardik Pandya (C), Bhuvneshwar Kumar (vc), Ishan Kishan, Ruturaj Gaikwad, Sanju Samson, Suryakumar Yadav, Venkatesh Iyer, Deepak Hooda, Rahul Tripathi, Dinesh Karthik (wk), Yuzvendra Chahal, Axar Patel, R Bishnoi, Harshal Patel, Avesh Khan, Arshdeep Singh, Umran Malik.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്