
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ(India-South Africa) തോറ്റപ്പോള്‍ റിഷഭ് പന്തിന്‍റെ(Rishabh Pant) ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചവരെല്ലാം മൂന്നാ ടി20യിലെ വിജയത്തോടെ ഒന്നടങ്ങിയ മട്ടാണ്. മൂന്നാം ടി20യിലെ ആധാകിരിക ജയത്തിന് പിന്നാവെ നേരത്തെ പന്തിനെ രൂക്ഷമായി വിമര്‍ശിച്ച മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍ അടക്കം പന്തി പന്തിന്‍റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു.
എന്നാല്‍ ഐപിഎല്ലില്‍ പന്തിനെ അകമഴിഞ്ഞ് പിന്തുണക്കുകും ആദ്യ രണ്ട് ടി20 തോല്‍വിക്കുപിന്നാലെ പന്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവരികയും ചെയ്ത സുനില്‍ ഗവാസ്കര്‍ ഇപ്പോഴും നിലപാട് മാറ്റത്തിന് തയാറല്ല. പന്തിന്‍റെ ക്യാപ്റ്റന്‍സിക്കെതിരെയല്ല ബാറ്റിംഗിനെതിരെ ആണ് ഗവാസ്കറുടെ ഇപ്പോഴത്തെ വിമര്‍ശനം. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തില്‍ 29 റണ്‍സെടുത്ത പന്ത് രണ്ടാം മത്സരത്തില്‍ അഞ്ചും മൂന്നാം മത്സരത്തില്‍ ആറു റണ്‍സെടുത്ത് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് പന്ത് ബാറ്റിംഗിന്‍രെ കാര്യത്തില്‍ ആത്മപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവാസ്കര്‍ രംഗത്തെത്തിയത്.
പന്തില്‍ നിന്ന് ആരാധകര്‍ എല്ലായ്പ്പോഴും സിക്സുകള്‍ ഫോറകളുമാണ് പ്രതീക്ഷിക്കുന്നത്. അതിനവരെ കുറ്റം പറയാന്‍ പറ്റില്ല. കാരണം, പന്തിന്‍റെ മുന്‍കാല പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് അവരത് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ക്യാപ്റ്റനായശേഷം തന്‍റെ ബാറ്റിംഗിന് എന്താണ് സംഭവിക്കുന്നത് എന്ന കാര്യത്തില്‍ പന്ത് ആത്മപരിശോധന നടത്തണമെന്നാണ് എനിക്ക് പറയാനുള്ളത്.
ചിലപ്പോഴൊക്കെ ക്യാപ്റ്റന്‍സി ഏറ്റെടുത്ത് കഴിഞ്ഞാല്‍ സ്വന്തം പ്രകടനത്തില്‍ അധികം ശ്രദ്ധിക്കാത്ത സാഹചര്യമുണ്ടാകാറുണ്ട്.
കാരണം, മറ്റുള്ളവരുടെ കളിയെക്കുറിച്ചാകും നിങ്ങലുടെ ചിന്ത, എല്ലായ്പ്പോഴും. അപ്പോള്‍ സ്വന്തം ബാറ്റിംഗിലെ സാങ്കേതികപ്പിഴവുകള്‍ ശ്രദ്ധിക്കാതെ വരും. അടുത്ത മത്സരത്തിന് ഇനിയും രണ്ട് ദിവസം ബാക്കിയുണ്ട്. അതുകൊണ്ട് റിഷഭ് പന്തിന് ഇരുന്ന് ആലോചിക്കാനുള്ള സമയമുണ്ട്. ഇന്ത്യ ജയിച്ചതിനാല്‍ പന്തിന്‍റെ സമ്മര്‍ദ്ദം കുറച്ചു കുറഞ്ഞു കാണും. അതുകൊണ്ടുതന്നെ ഇനി പന്തിന് സ്വന്തം ബാറ്റിംഗിലെ പോരായ്മകളെക്കുറിച്ച് ചിന്തിക്കാവുന്നതാണെന്നും ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.
'സഞ്ജു നിരന്തരം നിരാശപ്പെടുത്തുന്നു'; കടുത്ത വിമര്‍ശനവുമായി കപില്‍ ദേവ്
വിക്കറ്റ് പോവാന്‍ സാധ്യതയുള്ള ഷോട്ടുകള്‍ പരമാവധി ഒഴിവാക്കുക എന്നതാണ് പന്തിന് ചെയ്യാനുള്ളത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഒരുപോലെയുള്ള ഷോട്ടുകള്‍ കളിച്ചാണ് പന്ത് പുറത്തായതെന്നും ഗവാസ്കര്‍ പറഞ്ഞു.