Happy Birthday Ravindra Jadeja : 'സര്‍' രവീന്ദ്ര ജഡേജയ്‌ക്ക് ഇന്ന് 33-ാം പിറന്നാള്‍

By Web TeamFirst Published Dec 6, 2021, 7:59 AM IST
Highlights

നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ എന്ന് അടിവരയിടുന്നതാണ് രവീന്ദ്ര ജഡേജയുടെ കരിയര്‍ സ്റ്റാറ്റിസ്റ്റിക്‌സ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്ക് (Ravindra Jadeja) ഇന്ന് 33-ാം പിറന്നാള്‍. ആരാധകര്‍ സര്‍ എന്നും ജഡ്ഡു എന്നും വിളിക്കുന്ന ജഡേജ 2008ല്‍ അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലംഗമായാണ് ആദ്യം അന്താരാഷ്‌ട്ര ശ്രദ്ധ നേടുന്നത്. ടീം ഇന്ത്യക്കൊപ്പം 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയപ്പോള്‍ ഐപിഎല്ലില്‍ 2008, 2018, 2021 വര്‍ഷങ്ങളില്‍ കിരീടനേട്ടത്തില്‍ പങ്കാളിയായി. ബാറ്റിംഗിനും ബൗളിംഗിനും പുറമെ ഫീല്‍ഡിംഗിലും ജഡ്ഡു ഒട്ടേറെ വിസ്‌മയങ്ങള്‍ കാട്ടി. 

നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ എന്ന് അടിവരയിടുന്നതാണ് രവീന്ദ്ര ജഡേജയുടെ കരിയര്‍ സ്റ്റാറ്റിസ്റ്റിക്‌സ്. 57 ടെസ്റ്റില്‍ 2195 റണ്‍സും 232 വിക്കറ്റും പേരിലാക്കിയപ്പോള്‍ 168 ഏകദിനത്തില്‍ 2411 റണ്‍സും 188 വിക്കറ്റും സ്വന്തമായുണ്ട്. 55 രാജ്യാന്തര ടി20യില്‍ 46 വിക്കറ്റും 225 റണ്‍സും സമ്പാദ്യം. ഐപിഎല്ലിലാവട്ടെ 22 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരം മത്സരങ്ങളില്‍ 2386 റണ്‍സും 127 വിക്കറ്റും നേടി. 

ജഡേജ: ഇന്ത്യന്‍ ക്രിക്കറ്റിലെ അതുല്യ റെക്കോര്‍ഡിന് ഉടമ

അണ്ടര്‍ 19 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ശ്രദ്ധ പിടിച്ചുപറ്റിയ രവീന്ദ്ര ജഡേജ 2008ല്‍ ഐപിഎല്ലില്‍ കിരീടത്തോടെ അരങ്ങേറി. 2009ല്‍ ഏകദിനത്തിലും ടി20യിലും 2012ല്‍ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു. ഏകദിന അരങ്ങേറ്റത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 77 പന്തില്‍ പുറത്താകാതെ 60 റണ്‍സ് നേടി. 2013ല്‍ ഏകദിന ബൗളര്‍മാരുടെ റാങ്കിംഗില്‍ തലപ്പത്തെത്തി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മൂന്ന് ട്രിപ്പിൾ ശതകങ്ങൾ നേടിയ ഏക ഇന്ത്യൻ എന്ന റെക്കോര്‍ഡ് ജഡേജയ്‌ക്ക് സ്വന്തം. 

🌟 2️⃣1️⃣9️⃣5️⃣ Runs & 2️⃣3️⃣2️⃣ Wickets in Tests
🌟 2️⃣4️⃣1️⃣1️⃣ Runs & 1️⃣8️⃣8️⃣ Wickets in ODIs
🌟 2️⃣2️⃣5️⃣ Runs & 4️⃣6️⃣ Wickets in T20Is
🌟 2️⃣3️⃣8️⃣6️⃣ Runs 1️⃣2️⃣7️⃣ Wickets in IPL
🌟U19 World Cup winner
🌟 CT winner
🌟IPL winner (2008, 2018, 2021)

Happy birthday rockstar 🎂 pic.twitter.com/btbM5GwtFN

— CricTracker (@Cricketracker)

INDvNZ : അശ്വിന്റെ വിക്കറ്റ് വേട്ട തുടരുന്നു; കിവിസീനെതിരെ മുംബൈ ടെസ്റ്റില്‍ ഇന്ത്യ ജയത്തിനരികെ

click me!