
ധാക്ക: ബംഗ്ലാദേശിനെതിരെ ബുധനാഴ്ച തുടങ്ങുന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ കളിക്കില്ല. രണ്ടാം ഏകദിനത്തിനിടെ വിരലിന് പരിക്കേറ്റ രോഹിത്തിന് വിശ്രമം നൽകി. പകരം ഓപ്പണര്‍ അഭിമന്യൂ ഈശ്വരനെ ടീമിൽഉള്‍പ്പെടുത്തി. താത്ക്കാലിക നായകന്‍ കെ എൽ രാഹുലും , ശുഭ്മാന്‍ ഗില്ലും ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. രണ്ടാം ടെസ്റ്റിൽ രോഹിത് കളിക്കുന്ന കാര്യത്തിൽ ബിസിസിഐ മെഡിക്കൽ ടീം തീരുമാനമെടുക്കും.
അതേസമയം ഏകദിന പരമ്പരക്ക് മുന്‍പ് ബെംഗളൂരുവിലേക്ക് പോയ റിഷഭ് പന്ത് ടെസ്റ്റ് പരന്പരക്കായി ബംഗ്ലാദേശിൽ തിരിച്ചെത്തി. എന്നാല്‍ കെ എല്‍ രാഹുല്‍ രോഹിത്തിന് പകരം നായകനാകുമ്പോള്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റനാവുന്നത് വെറ്ററന്‍ താരം ചേതേശ്വര്‍ പൂജാരയാണ്. രോഹിത്തിന്‍റെ പകരം ഭാവി നായകന്‍മാരെ കണ്ടെത്താന്‍ മുമ്പ് രാഹുലിനെയും പന്തിനെയും ബുമ്രയെയുമെല്ലാം വൈസ് ക്യാപ്റ്റന്‍മാരാക്കി പരീക്ഷിച്ചിട്ടുള്ള ബിസിസിഐ പൂജാരയെ വൈസ് ക്യാപ്റ്റനാക്കിയത് ആരാധകരെയും അമ്പരപ്പിച്ചു.
മാര്‍ച്ചില്‍ ശ്രീലങ്കക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ ബുമ്രയായിരുന്നു രോഹിത്തിന് കീഴില്‍ വൈസ് ക്യാപ്റ്റനായത്. ഇംഗ്ലണ്ട് പര്യടനത്തില്‍ കളിച്ച ഒരു ടെസ്റ്റില്‍ പൂജാരയെ ഒഴിവാക്കിയപ്പോള്‍ ബുമ്ര ക്യാപ്റ്റനും റിഷഭ് പന്ത് വൈസ് ക്യാപ്റ്റനുമായി. കൗണ്ടിയിലെ മികച്ച പ്രകടനത്തോടെ പൂജാര ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. രോഹിത്തിന് കീഴില്‍ രാഹുല്‍ വൈസ് ക്യാപ്റ്റനാകുമെന്ന് പ്രതീക്ഷിച്ചിരിക്കെ രോഹിത് പരിക്കേറ്റ് പിന്‍മാറിയതോടെ രാഹുല്‍ ക്യാപ്റ്റനായി. രാഹുലിന് കീഴില്‍ റിഷഭ് പന്ത് ആകും വൈസ് ക്യാപ്റ്റനെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പൂജാരയെ വൈസ് ക്യാപ്റ്റനാക്കിയിരിക്കുന്നത്. ഇതിനെതിരെ ആരാധകര്‍ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. മറ്റന്നാളാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: KL Rahul (C), Shubman Gill, Cheteshwar Pujara (VC), Virat Kohli, Shreyas Iyer, Rishabh Pant (WK), KS Bharat (WK), Ravichandran Ashwin, Axar Patel, Kuldeep Yadav, Shardul Thakur, Mohd. Siraj, Umesh Yadav, Abhimanyu Easwaran, Navdeep Saini, Saurabh Kumar, Jaydev Unadkat.
ആരാധകരുടെ പ്രതികരണങ്ങളിലൂടെ
-tweet">
Now when I think of it, it really baffles me why he was taken off as the VC. Pujara was there in Eng but Pant was VC, now Pujara. I thought they preferred experience but it looks like that's not the case.
— Pranav Nair (@leg_gully) December 11, 2022