രവീന്ദ്ര ജഡേജ പന്തില്‍ കൃത്രിമം കാണിച്ചോ? കുത്തിത്തിരിപ്പുകളോട് പ്രതികരിച്ച് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്

Published : Feb 10, 2023, 10:54 AM ISTUpdated : Feb 10, 2023, 11:08 AM IST
രവീന്ദ്ര ജഡേജ പന്തില്‍ കൃത്രിമം കാണിച്ചോ? കുത്തിത്തിരിപ്പുകളോട് പ്രതികരിച്ച് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്

Synopsis

ജഡേജ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന് വരെയായ ആരോപണങ്ങള്‍. ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. കൈവിരലുകളില്‍ വേദന കുറയ്ക്കുന്ന ക്രീമാണ് ജഡേജ പുരട്ടിയതെന്നാണ് ടീം മാനേജ്‌മെന്റ് ഐസിസി മാച്ച് റഫറി ആന്‍ഡി പിക്രോഫ്റ്റിനെ ബോധിപ്പിച്ചത്.

നാഗ്പൂര്‍: ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവില്‍ അഞ്ച് വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കായിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ജഡേജയുടെ മിന്നുന്ന പ്രകടനം. 22 ഓവറില്‍ 47 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നത്. ഇതോടെ ഓസ്‌ട്രേലിയ 177ന് എല്ലാവരും പുറത്താവുകയും ചെയ്തു. എന്നാല്‍ ബൗളിംഗിനിടെ ജഡേജ കൈവിരലില്‍ എന്തോ പുരട്ടുന്നത് വീഡിയോ ദൃശ്യമങ്ങളില്‍ കാണാമായിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചു. മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍, മുന്‍ ഓസീസ് നായകന്‍ ടിം പെയ്ന്‍ എന്നിവരെല്ലാം കാര്യം തിരക്കി. 

ജഡേജ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന് വരെയായ ആരോപണങ്ങള്‍. ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. കൈവിരലുകളില്‍ വേദന കുറയ്ക്കുന്ന ക്രീമാണ് ജഡേജ പുരട്ടിയതെന്നാണ് ടീം മാനേജ്‌മെന്റ് ഐസിസി മാച്ച് റഫറി ആന്‍ഡി പിക്രോഫ്റ്റിനെ ബോധിപ്പിച്ചത്. സംഭവം നടക്കുമ്പോള്‍ ജഡേജ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്,  മാറ്റ് റെന്‍ഷ്വൊ എന്നിവരെ പവലിയനില്‍ എത്തിച്ച സമയമായിരുന്നത്. വിശദീകരണത്തോടെ വിവാദങ്ങളുടെ ആവശ്യമില്ലെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പക്ഷം.

ജഡേജയെ കൂടാതെ ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റെടുത്തിരുന്നു. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്. സന്ദര്‍ശകരെ 177ന് പുറത്താക്കി മറുപടി ബാറ്റിംഗ് ആരംഭിച്ച ശക്തമായ നിലയിലാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 40 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തിട്ടുണ്ട്. കെ എല്‍ രാഹുല്‍ (20), ആര്‍ അശ്വിന്‍ (23) എന്നിവരാണ് പുറത്തായത്. ടോഡ് മര്‍ഫിക്കാണ് രണ്ട് വിക്കറ്റുകളും. രോഹിത് ശര്‍മ (73), ചേതേശ്വര്‍ പൂജാര (0) എന്നിവരാണ് ക്രീസില്‍.

ഇന്ത്യക്ക് നിരാശ; ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് വൈകും
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഓപ്പണറായി സഞ്ജു, മധ്യനിരയില്‍ വെടിക്കെട്ടുമായി യുവനിര, ഐപിഎല്‍ ലേലത്തിനുശേഷമുള്ള സിഎസ്‌കെ പ്ലേയിംഗ് ഇലവന്‍
സൂര്യകുമാറിനും ഗില്ലിനും നിര്‍ണായകം, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 ഇന്ന്, ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര