സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര, ഇന്ത്യന്‍ ടീം ഹരാരെയിലെത്തി, മത്സരം കാണാനുള്ള വഴികള്‍, ഇന്ത്യന്‍ സമയം

Published : Aug 13, 2022, 10:23 PM IST
സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര, ഇന്ത്യന്‍ ടീം ഹരാരെയിലെത്തി, മത്സരം കാണാനുള്ള വഴികള്‍, ഇന്ത്യന്‍ സമയം

Synopsis

മലയാളി താരം സ‍ഞ്ജു സാംസണും ടീമിലുണ്ട്. ഇന്ന് ഹരാരെയിലെത്തിയ ഇന്ത്യന്‍ ടീം നാളെ ആദ്യ പരിശീലനത്തിന് ഇറങ്ങും. രാഹുല്‍ ദ്രാവിഡിന് പകരം വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി ടീമിനൊപ്പമുള്ളത്. ഏഷ്യാ കപ്പിന് മുന്നോടിയായി ദ്രാവിഡിന് വിശ്രമം അനുവദിക്കുകയായിരുന്നു.  

ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കായി കെ എല്‍ രാഹുലിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഹരാരെയിലെത്തി. ഈ മാസം 18ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. 20നും 22നുമാണ് മറ്റ് രണ്ട് ഏകദിനങ്ങള്‍.

മലയാളി താരം സ‍ഞ്ജു സാംസണും ടീമിലുണ്ട്. ഇന്ന് ഹരാരെയിലെത്തിയ ഇന്ത്യന്‍ ടീം നാളെ ആദ്യ പരിശീലനത്തിന് ഇറങ്ങും. രാഹുല്‍ ദ്രാവിഡിന് പകരം വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി ടീമിനൊപ്പമുള്ളത്. ഏഷ്യാ കപ്പിന് മുന്നോടിയായി ദ്രാവിഡിന് വിശ്രമം അനുവദിക്കുകയായിരുന്നു.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ വൈസ് ക്യാപ്റ്റനായ  കെ എല്‍ രാഹുലാണ് ഇന്ത്യയെ പരമ്പരയില്‍ നയിക്കുന്നത്. ആദ്യം നായകനായി പ്രഖ്യാപിച്ചിരുന്ന ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍.

ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്; ഒടുവില്‍ മൗനം വെടിഞ്ഞ് ഇഷാന്‍ കിഷന്‍

ഇന്ത്യയില്‍ മത്സരം കണാനുള്ള വഴികള്‍

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ഡിഡി സ്പോര്‍ട്സില്‍ കണ്ട് സംതൃപ്തി അടയേണ്ടി വന്ന ആരാധകര്‍ക്ക് ഇത്തവണ സന്തോഷവാര്‍ത്തയുണ്ട്. സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കാണ് ഇന്ത്യ-സിംബാബ്‌വെ പരമ്പരയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. സോണി ലിവിലും മത്സരം സ്ട്രീം ചെയ്യും.

മത്സരങ്ങള്‍ തുടങ്ങുക എത്രമണിക്ക്

മൂന്ന് മത്സരങ്ങളും ഇന്ത്യന്‍ സമയം ഉച്ചക്ക് ഒരു മണിക്കായിരിക്കും ആരംഭിക്കുക.

ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: KL Rahul (Captain) Shikhar Dhawan (vice-captain), Ruturaj Gaikwad, Subhuman Gill, Deepak Hooda, Rahul Tripathi, Ishan Kishan (wicket-keeper), Sanju Samson (wicket-keeper), Washington Sundar, Shardul Thakur, Kuldeep Yadav, Axar Patel, Avesh Khan, Prasidh Krishna, Mohd Siraj, Deepak Chahar.

ഏകദിന പരമ്പരക്കുള്ള സിംബാബ്‌വെ ടീം: Burl Ryan, Chakabva Regis (captain), Chivanga Tanaka, Evans Bradley, Jongwe Luke, Kaia Innocent, Kaitano Takudzwanashe, Madande Clive, Madhevere Wessly, Marumani Tadiwanashe, Masara John, Munyonga Tony, Ngarava Richard, Nyauchi Victor, Raza Sikandar, Shumba Milton, Tiripano Donald

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്