സൈബര്‍ അധിക്ഷേപം, പരിഹാസം; ഒടുവില്‍ വിശ്വകിരീടം ചൂടി ഹര്‍മന്‍പ്രീതിന്റെ പെണ്‍പട

Published : Nov 03, 2025, 09:47 AM IST
Team India Women's World Cup Final 2025

Synopsis

ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഹർമൻപ്രീത് കൗറും സംഘവും ചരിത്രനേട്ടം സ്വന്തമാക്കിയത്. സമൃതി മന്ദാന, ദീപ്തി ശർമ തുടങ്ങിയവരുടെ മികച്ച പ്രകടനവും ടീം വർക്കുമാണ് ഇന്ത്യയുടെ വിജയത്തിന് പിന്നിൽ.

നവി മുംബൈ: തോല്‍വികളില്‍ തകരാതെ, തിരിച്ചടികളില്‍ പതറാതെ, നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറിയാല്‍ ഏത് ലക്ഷ്യവും സാധ്യമെന്ന് തെളിയിക്കുകയാണ് ഇന്ത്യയുടെ പെണ്‍പുലികള്‍. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ട ടീം ഇന്ത്യ ആദ്യമായാണ് ലോകകിരീടം നേടുന്നത്. കംപ്ലീറ്റ് ടീം വര്‍ക്കിലൂടെ കഠിനാധ്വാനം ചെയ്ത് നേടിയ കിരീടവുമായി അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ് ടീം ഇന്ത്യ. ഒട്ടും എളുപ്പമായിരുന്നില്ല ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുന്നേറ്റം.

ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് തുടങ്ങിയ ടീം പിന്നാലെ പൊരുതി വീഴാന്‍ തുടങ്ങി. തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍. ദക്ഷിണാഫ്രിക്കയോടും ഓസ്‌ട്രേലിയയോടും ഇംഗ്ലണ്ടിനോടും തോറ്റു. ഈ ടീമിനെക്കൊണ്ട് ഒന്നും ആവില്ലെന്ന സൈബര്‍ അധിക്ഷേപം, പരിഹാസം. ഒടുവില്‍ ന്യൂസിലന്‍ഡിനെതിരെ ആശ്വാസ ജയവുമായി നാലാം സ്ഥാനക്കാരായി ഇന്ത്യ സെമിയിലേക്ക്. ഓസീസിനെതിരായ റെക്കോര്‍ഡ് ചേസ് വിജയം ഇന്ത്യയുടെ ഗതിയും വിധിയും മാറ്റി. ടീമിനും വിജയ ശില്‍പി ജമീമ റോഡ്രിഗ്‌സിനും ആരാധകര്‍കൂടി, പ്രതീക്ഷകളും.

2005ലും 2017ലും ഫൈനലില്‍ അടിതെറ്റിയ ഇന്ത്യക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ പിഴച്ചില്ല. കപ്പിലേക്കെത്തിയത് ഒത്തുപിടിച്ച്. 434 റണ്‍സുമായി സമൃതി മന്ദാന. 215 റണ്‍സും 22 വിക്കറ്റും നേടി ദീപ്തി ശര്‍മ. പരിചയക്കുറവിന്റെ പരിഭ്രമമില്ലാതെ ശ്രീചരണി ക്രാന്തി ഗൗഡും. കാമിയോ റോളില്‍ കസറി ഷെഫാലി വര്‍മ. വിക്കറ്റിന് മുന്നിലും പിന്നിലും വിശ്വസ്തയായി റിച്ച ഘോഷ്,. എല്ലാവരും അവരവരുടെ ദൗത്യം നിറവേറ്റിയപ്പോള്‍ പിറന്നത് ഹര്‍മന്‍പ്രീത് കൗര്‍ വിശ്വകിരീടം ഏറ്റുവാങ്ങിയപ്പോള്‍ മുന്‍ഗാമികളുടെ മോഹഭംഗങ്ങള്‍ ചിറകറ്റുവീണു. പുതുതലമുറയ്ക്ക് പ്രത്യാശയുടെ പുതിയ ചക്രവാളങ്ങള്‍.

ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ (98 പന്തില്‍ 101) സെഞ്ചുറിക്കും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഞ്ച് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് ധീരജ് ഗോപിനാഥ് മാത്രം, വിജയ് മർച്ചൻ്റ് ട്രോഫിയിൽ ബംഗാളിനെതിരെ തകർന്നടിഞ്ഞ് കേരളം
തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി