
വിശാഖപട്ടണം: ഇരുപതു മത്സരങ്ങളും രണ്ട് വര്‍ഷവും നീണ്ട കാത്തിരിപ്പിന് വിശാഖപട്ടണത്ത് അവസാനം. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ടോസ് നേടിയപ്പോള്‍ അവസാനമായത് തുടര്‍ച്ചയായ 20 മത്സരങ്ങള്‍ നീണ്ട ടോസ് നഷ്ട പരമ്പരക്ക് കൂടിയാണ്. 2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍ മുതല്‍ ഇന്ത്യയെ വിടാതെ പിടികൂടിയ ടോസ് നിര്‍ഭാഗ്യമാണ് വിശാഖപട്ടണത്ത് അവസാനമായത്.
ടോസ് നേടിയശേഷം ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് സന്തോഷം അടക്കാനായില്ല. ടോസ് ജയിച്ചതിന് പിന്നാലെ മുഷ്ടി ചുരുട്ടി രാഹുല്‍ വിജയമുദ്ര കാട്ടിയിരുന്നു. ഇതുകണ്ട് സമീപത്തുനിന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ ചിരിക്കുന്നതും കാണാം. മുരളി കാര്‍ത്തിക്കായിരുന്നു ടോസ് സമയത്ത് ടിവി അവതാരകനായി ഉണ്ടായിരുന്നത്. താന്‍ അവതാരകനായിരുന്നപ്പോഴാണ് ശുഭ്മാന്‍ ഗില്ലും അവസാനം ടോസ് ജയിച്ചതെന്ന് കാര്‍ത്തിക് രാഹുലിനെ ഓര്‍മിപ്പിച്ചു.
ടോസ് നേടിയ രാഹുല്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രാത്രിയിലെ മഞ്ഞുവീഴ്ച രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് പ്രശ്നമാകാനിടയുണ്ടെന്നും ഇതിന് പുറമെ ഇന്ത്യയുടെ മികച്ച ചേസിംഗ് റെക്കോര്‍ഡുമാണ് ബൗളിംഗ് തെരഞ്ഞെടുക്കാന്‍ കാരണമെന്ന് രാഹുല്‍ പറഞ്ഞു.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരം ദക്ഷിണാഫ്രിക്കയും ജയിച്ചിരുന്നു. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയിലും തോല്‍വി വഴങ്ങാതിരിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!