INDvNZ : ഒന്നാകെ വീഴ്ത്തിയത് 14 വിക്കറ്റ്; റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ച് അജാസ് പട്ടേല്‍, അശ്വിനും പിന്നില്‍

By Web TeamFirst Published Dec 5, 2021, 8:37 PM IST
Highlights

ആദ്യ ഇന്നിംഗ്‌സില്‍ പത്തും രണ്ടാം ഇന്നിംഗ്‌സില്‍ നാലും വിക്കറ്റുകല്‍ അജാസ് സ്വന്തം പേരിലാക്കി. ഇതോടെ ചില റെക്കോഡുകളും അജാസിനെ തേടിയെത്തി.

മുംബൈ: വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യക്കെതിരെ (Team India) രണ്ടാം ടെസ്റ്റില്‍ 14 വിക്കറ്റുകളാണ് ന്യൂസിലന്‍ഡ് (New Zealand) സ്പിന്നര്‍ അജാസ് പട്ടേല്‍ (Ajaz Patel) വീഴ്ത്തിയ്. ആദ്യ ഇന്നിംഗ്‌സില്‍ പത്തും രണ്ടാം ഇന്നിംഗ്‌സില്‍ നാലും വിക്കറ്റുകല്‍ അജാസ് സ്വന്തം പേരിലാക്കി. ഇതോടെ ചില റെക്കോഡുകളും അജാസിനെ തേടിയെത്തി.

ഇന്ത്യക്കെതിരെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് അജാസിന്റേത്. ഇംഗ്ലീഷ് ഇതിഹാസം ഇയാന്‍ ബോതമിനെയാണ് അജാസ് മറികടന്നത്. 1980 ബോതം 103ന് 13 വിക്കറ്റ് നേടിയിരുന്നു. മുംബൈയില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. 225 വിട്ടുകൊടുത്താണ് അജാസ് 14 വിക്കറ്റുകള്‍ വീഴ്ത്തിയത്. 
 
വാംഖഡെയിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് അജാസിന്റേത്. ബോതം രണ്ടാം സ്ഥാനത്തായപ്പോള്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. 2016ല്‍ അശ്വിന്‍ ഇംഗ്ലണ്ടിനെതിരെ 167 റണ്‍സ് വിട്ടുനല്‍കി 12 വിക്കറ്റ് വീഴ്ത്തിയിരുന്നു. 

കിവീസിനായി ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത താരങ്ങളില്‍ രണ്ടാമതെത്താനും അജാസിനായി. 1985ല്‍ 15 വിക്കറ്റ് വീഴ്ത്തിയ റിച്ചാര്‍ഡ് ഹഡ്ലിയുടേതാണ് ടെസ്റ്റ് ക്രിക്കറ്റിലെ ന്യൂസിലന്‍ഡ് താരത്തിന്റെ ഏറ്റവും മികച്ച ഫിഗര്‍.   

ഡാനിയേല്‍ വെട്ടോറിയാണ് മൂന്നാം സ്ഥാനത്ത്. 2000ല്‍ ഓസ്‌ട്രേലിയക്കെതിരെ 149 റണ്‍സ് വഴങ്ങി താരം 12 വിക്കറ്റ് വീഴ്്ത്തിയിരുന്നു. നാലാമതും വോട്ടോിറി തന്നെയാണ് 2014ല്‍ ബംഗ്ലാദേശിനെതിരെ 170 റണ്‍സ് വഴങ്ങി താരം 12 വിക്കറ്റ് വീഴ്ത്തിയിരുന്നു.

click me!