Latest Videos

INDvNZ| ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള കിവീസ് ടീമിനെ സൗത്തി നയിക്കും; കോണ്‍വെ പുറത്ത്

By Web TeamFirst Published Nov 16, 2021, 10:51 AM IST
Highlights

ടെസ്റ്റ് പരമ്പര മുന്നില്‍ കണ്ട് കെയ്ന്‍ വില്യംസണ് വിശ്രമം അനുവദിക്കുകയായിരുന്നു. നാളെ ജയ്പൂരിലാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ ഇരുവരും നേര്‍ക്കുനേര്‍ വരും. 
 

ജയ്പൂര്‍: ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ ടിം സൗത്തി നയിക്കും. ടെസ്റ്റ് പരമ്പര മുന്നില്‍ കണ്ട് കെയ്ന്‍ വില്യംസണ് വിശ്രമം അനുവദിക്കുകയായിരുന്നു. നാളെ ജയ്പൂരിലാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ ഇരുവരും നേര്‍ക്കുനേര്‍ വരും. 

യുഎഇയില്‍ ടി20 ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തായ ലോക്കി ഫെര്‍ഗൂസണ്‍ ടീമിനൊപ്പം ചേരും.  14 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇഷ് സോധി, മിച്ചല്‍ സാന്റ്‌നര്‍, ടോഡ് ആസ്റ്റല്‍ എന്നീ മൂന്ന് സ്പിന്നര്‍മാര്‍ ടീമിലുണ്ട്. സൗത്തിക്കും ഫെര്‍ഗൂസണും കൂടാതെ ആഡം മില്‍നെ, ട്രന്റ് ബോള്‍ട്ട്, കെയ്ല്‍ ജെയ്മിസണ്‍ എന്നിവരും ടീമിലുണ്ട്. 

അതേസമയം ലോകകപ്പിനിടെ വിരലിന് പരിക്കേറ്റ ഡെവോണ്‍ കോണ്‍വെ ടീമിലില്ല. ടീം സീഫെര്‍ട്ട് വിക്കറ്റ് കീപ്പറായി തുടരു. കോണ്‍വനെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയേക്കും.

ന്യൂസിലന്‍ഡ് ടീം: മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സീഫെര്‍ട്ട്, മാര്‍ക് ചാപ്മാന്‍, ജിമ്മി നീഷാം, മിച്ചല്‍ സാന്റ്‌നര്‍, കെയ്ല്‍ ജെയ്മിസണ്‍, ഇഷ് സോധി, ടോഡ് ആസ്റ്റല്‍, ആഡം മില്‍നെ, ലോക്കി ഫെര്‍ഗൂസണ്‍, ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി.

click me!