ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് തിങ്ങിനിറയും; ശേഷിക്കുന്നത് ചുരുങ്ങിയ ടിക്കറ്റുകള്‍

By Web TeamFirst Published Sep 22, 2022, 6:45 PM IST
Highlights

1500 രൂപയാണ് അപ്പര്‍ ടിയര്‍ ടിക്കറ്റ് നിരക്ക്. പവിലിയന് 2750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. അപ്പര്‍ ടിയറിലെ 3916 ടിക്കറ്റുകള്‍ കൂടിയാണ് ഇനി ബാക്കിയുള്ളത്.

തിരുവനന്തപുരം: സെപ്തംബര്‍ 28 ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ 61 ശതമാനം ടിക്കറ്റുകള്‍ വിറ്റഴിച്ചു. വില്‍പ്പന ആരംഭിച്ച തിങ്കളാഴ്ച്ച മുതല്‍ ഇതിനോടകം 17547 ടിക്കറ്റുകള്‍ വിറ്റു. www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന. 10500 ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്. 

1500 രൂപയാണ് അപ്പര്‍ ടിയര്‍ ടിക്കറ്റ് നിരക്ക്. പവിലിയന് 2750 രൂപയും കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. അപ്പര്‍ ടിയറിലെ 3916 ടിക്കറ്റുകള്‍ കൂടിയാണ് ഇനി ബാക്കിയുള്ളത്. ടിക്കറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് help@insider.in എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആവശ്യക്കാര്‍ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്.

ചെന്നൈയിലും സഞ്ജുവിനെ പിന്തുടര്‍ന്ന് ആരാധകക്കൂട്ടം; ബാറ്റിംഗിനെത്തിയത് കയ്യടികള്‍ക്ക് നടുവിലൂടെ- വീഡിയോ

50 ശതമാനം ഇളവില്‍ ടിക്കറ്റ് ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരള ക്രിക്കറ്റ് അസോസിയേഷനെ സമീപിക്കണം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഈമാസം 28നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 നടക്കുന്നത്. മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. 2.36 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക വരുത്തിയതിന് വിഛേദിച്ച വൈദ്യുതി കെഎസ്ഇബി പുനസ്ഥാപിച്ചത് മത്സരത്തിന് മുമ്പ് വലിയ ആശ്വാസമാണ്. 

സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ഇടപെടലിന് പിന്നാലെയാണ് ആറ് ദിവസത്തിന് ശേഷം സ്റ്റേഡിയത്തില്‍ വൈദ്യുതിയെത്തിയത്. മത്സരത്തിന്റെ  ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ഫ്യൂസ് ഊരാന്‍ നിര്‍ദ്ദേശം നല്‍കിയ കെഎസ്ഇബി ഉദ്യോഗസ്ഥനെ കെസിഎ വിമര്‍ശിച്ചിരുന്നു. 2019 ഡിസംബര്‍ എട്ടിനാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ അവസാന രാജ്യാന്തര മത്സരം അരങ്ങേറിയത്. 

അയാളെ ലോകകപ്പിന് കൊണ്ടുപോണോ എന്ന് ഇന്ത്യ ആലോചിക്കണം; തുറന്നു പറഞ്ഞ് വസീം ജാഫര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് ടി20കളുള്ള പരമ്പരയിലെ ആദ്യ മത്സരം സെപ്റ്റംബര്‍ 28ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ രണ്ടാം ടി20 ഒക്ടോബര്‍ രണ്ടിന് ഗുവാഹത്തിയിലും മൂന്നാം അങ്കം നാലാം തിയതി ഇന്‍ഡോറിലും നടക്കും. ഇതിന് ശേഷം മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും പ്രോട്ടീസിനെതിരെ ഇന്ത്യക്കുണ്ട്.

click me!