ക്യാപ്റ്റന്റെ ഇന്നിംഗ്‌സുമായി സഞ്ജു; ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് ഏഴ് വിക്കറ്റ് ജയം

Published : Sep 22, 2022, 04:02 PM IST
ക്യാപ്റ്റന്റെ ഇന്നിംഗ്‌സുമായി സഞ്ജു; ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് ഏഴ് വിക്കറ്റ് ജയം

Synopsis

ഓപ്പണറായി എത്തിയ റിതുരാജ് ഗെയ്കവാദിന്റെ (41) ഇന്നിംഗ്‌സ് ഇന്ത്യക്ക് മികച്ച ഭേദപ്പെട്ട തുടക്കം നല്‍കാന്‍ സഹായിച്ചു. 54 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെയാണ് ഗെയ്കവാദ് ഇത്രയും റണ്‍സെടുത്തത്.

ചെന്നൈ: ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് ഏഴ് വിക്കറ്റ് ജയം. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ സന്ദര്‍ശകരെ ബാറ്റിംഗിനയക്കുകയായിരുന്നു. കിവീസ് 40.2 ഓവറില്‍ 167 എല്ലാവരും പുറത്തായി. ഷാര്‍ദുല്‍ ഠാക്കൂര്‍ നാലും കുല്‍ദീപ് സെന്‍ മൂന്നും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിന്‍ ഇന്ത്യ 31.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സഞ്ജു സാംസണ്‍ (32 പന്തില്‍ പുറത്താവാതെ 29) ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് പുറത്തെടുത്തു. രജത് പടിധാറാണ് (41 പന്തില്‍ 45) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 

ഓപ്പണറായി എത്തിയ റിതുരാജ് ഗെയ്കവാദിന്റെ (41) ഇന്നിംഗ്‌സ് ഇന്ത്യക്ക് മികച്ച ഭേദപ്പെട്ട തുടക്കം നല്‍കാന്‍ സഹായിച്ചു. 54 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെയാണ് ഗെയ്കവാദ് ഇത്രയും റണ്‍സെടുത്തത്. സഹ ഓപ്പണര്‍ പൃഥ്വി ഷാ (17) നിരാശപ്പെടുത്തി. രാഹുല്‍ ത്രിപാഠിയാണ് മൂന്നാമനായി ക്രീസിലെത്തിയത്. 40 പന്തുകള്‍ നേരിട്ട താരം 31 റണ്‍സ് അടിച്ചെടുത്തു. നാല് ബൗണ്ടറികളാണ് ത്രിപാഠിയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നത്. ത്രിപാഠി ലോഗന്‍ വാന്‍ ബീക്കിന്റെ പന്തില്‍ ബൗള്‍ഡായി. ഇതോടെ ഇന്ത്യ മൂന്നിന് 101 എന്ന നിലയിലായി. 

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20, പരിശീലനം മഴ മുടക്കി നാളെയും മഴ പെയ്യുമെന്ന് പ്രവചനം

പിന്നീട് വിക്കറ്റുകള്‍ നഷ്ടമാവാതെ പടിധാറും സഞ്ജുവും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 79 റണ്‍സ് കൂട്ടിചേര്‍ത്തു. സഞ്ജു മൂന്ന് സിക്‌സും ഒരു ഫോറും നേടി. 41 പന്തില്‍ നിന്ന് പടിധാര്‍ 45 റണ്‍സെടുത്തത്. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു പടിധാറിന്റെ ഇന്നിംഗ്‌സ്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി

നേരത്തെ ഷാര്‍ദുല്‍- കുല്‍ദീപ് പേസര്‍മാരുടെ മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു ന്യൂസിലന്‍ഡ്. ആദ്യത്തെ ആറ് വിക്കറ്റുകള്‍ ഇരുവരും പങ്കിട്ടു. ചാഡ് ബോവ്‌സ് (10), രചിന്‍ രവീന്ദ്ര (10), ഡെയ്ന്‍ ക്ലീവര്‍ (4), ജോ കാര്‍ട്ടര്‍ (1), റോബര്‍ട്ട് ഡണ്ണല്‍ (22), ടോം ബ്രൂസ് (0) എന്നിവരാണ് പുറത്തായത്. പിന്നാലെ സീന്‍ സോളിയ (5) റണ്ണൗട്ടായി. ലോഗന്‍ വാന്‍ ബീക് (1) റണ്ണൗട്ടാവുകയും ചെയ്തതോടെ കിവീസ് എട്ടിന് 74 എന്ന നിലയിലായി.

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടി20 മത്സരത്തിന്‍റെ ടിക്കറ്റിനായി ആരാധകരുടെ 'തല്ലുമാല', ലാത്തിച്ചാര്‍ജ്

എന്നാല്‍ മൈക്കല്‍ റിപ്പോണ്‍ (104 പന്തില്‍ 61) നടത്തിയ പോരാട്ടം ന്യൂസിലന്‍ഡിന്റെ സ്‌കോര്‍ 150 കടത്തി. നാല് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു റിപ്പോണിന്റെ ഇന്നിംഗ്‌സ്. ജോ വാല്‍ക്കറെ (36) കൂട്ടുപിടിച്ച് 89 റണ്‍സാണ് റിപ്പോണ്‍ കൂട്ടിചേര്‍ത്തത്. മാത്യൂ ഫിഷര്‍ (0) പുറത്താവാതെ നിന്നു.

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്