Asianet News MalayalamAsianet News Malayalam

ചെന്നൈയിലും സഞ്ജുവിനെ പിന്തുടര്‍ന്ന് ആരാധകക്കൂട്ടം; ബാറ്റിംഗിനെത്തിയത് കയ്യടികള്‍ക്ക് നടുവിലൂടെ- വീഡിയോ

ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിക്കുകയും ചെയ്തു. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. നായകന്റെ ഇന്നിംഗ്‌സാണ് സഞ്ജു കളിച്ചത്. 32 പന്തില്‍ പുറത്താവാതെ 29 റണ്‍സെടുത്ത സഞ്ജു മൂന്ന് സിക്‌സും ഒരു ഫോറും നേടി.

watch video fans chanting for sanju samson while he come to bat against NZ
Author
First Published Sep 22, 2022, 4:52 PM IST

ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളിലും മലയാളി താരം സഞ്ജു സാംസണിന് ആരാധകരുണ്ട്. അടുത്തിടെ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ എന്നിവിടങ്ങളിലെല്ലാം ഇക്കാര്യം വ്യക്തമായതാണ്. യുഎഇയില്‍ ഏഷ്യാ കപ്പിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോട് ആരാധകര്‍ സഞ്ജുവിനെ കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ ടി20 ലോകകപ്പിലേക്കും ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

പകരം ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിന്റെ നായകനാക്കി സഞ്ജുവിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പര ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിക്കുകയും ചെയ്തു. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. നായകന്റെ ഇന്നിംഗ്‌സാണ് സഞ്ജു കളിച്ചത്. 32 പന്തില്‍ പുറത്താവാതെ 29 റണ്‍സെടുത്ത സഞ്ജു മൂന്ന് സിക്‌സും ഒരു ഫോറും നേടി.

സഞ്ജുവിനോടുള്ള ആരാധനയ്ക്ക് ചെന്നൈയിലും കുറവുണ്ടായിരുന്നില്ല. നാലാമനായി ക്രീസിലെത്തിയപ്പോഴാണ് സഞ്ജു.., സഞ്ജു.. വിളികളുമായി ആരാധകര്‍ നിറഞ്ഞത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. സഞ്ജുവിനോടുള്ള ആരാധന വ്യക്തമാക്കുന്ന  വീഡിയോ കാണാം...

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ സന്ദര്‍ശകരെ ബാറ്റിംഗിനയക്കുകയായിരുന്നു. കിവീസ് 40.2 ഓവറില്‍ 167 എല്ലാവരും പുറത്തായി. ഷാര്‍ദുല്‍ ഠാക്കൂര്‍ നാലും കുല്‍ദീപ് സെന്‍ മൂന്നും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിന്‍ ഇന്ത്യ 31.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സഞ്ജു സാംസണ്‍ (32 പന്തില്‍ പുറത്താവാതെ 29) ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് പുറത്തെടുത്തു. രജത് പടിധാറാണ് (41 പന്തില്‍ 45) ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഓപ്പണറായി എത്തിയ റിതുരാജ് ഗെയ്കവാദിന്റെ (41) ഇന്നിംഗ്സ് ഇന്ത്യക്ക് മികച്ച ഭേദപ്പെട്ട തുടക്കം നല്‍കാന്‍ സഹായിച്ചു. 54 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെയാണ് ഗെയ്കവാദ് ഇത്രയും റണ്‍സെടുത്തത്. സഹ ഓപ്പണര്‍ പൃഥ്വി ഷാ (17) നിരാശപ്പെടുത്തി. രാഹുല്‍ ത്രിപാഠിയാണ് മൂന്നാമനായി ക്രീസിലെത്തിയത്. 40 പന്തുകള്‍ നേരിട്ട താരം 31 റണ്‍സ് അടിച്ചെടുത്തു. നാല് ബൗണ്ടറികളാണ് ത്രിപാഠിയുടെ ഇന്നിംഗ്സിലുണ്ടായിരുന്നത്. ത്രിപാഠി ലോഗന്‍ വാന്‍ ബീക്കിന്റെ പന്തില്‍ ബൗള്‍ഡായി. ഇതോടെ ഇന്ത്യ മൂന്നിന് 101 എന്ന നിലയിലായി. 

അയാളെ ലോകകപ്പിന് കൊണ്ടുപോണോ എന്ന് ഇന്ത്യ ആലോചിക്കണം; തുറന്നു പറഞ്ഞ് വസീം ജാഫര്‍

പിന്നീട് വിക്കറ്റുകള്‍ നഷ്ടമാവാതെ പടിധാറും സഞ്ജുവും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 79 റണ്‍സ് കൂട്ടിചേര്‍ത്തു. സഞ്ജു മൂന്ന് സിക്സും ഒരു ഫോറും നേടി. 41 പന്തില്‍ നിന്ന് പടിധാര്‍ 45 റണ്‍സെടുത്തത്. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു പടിധാറിന്റെ ഇന്നിംഗ്സ്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.

Follow Us:
Download App:
  • android
  • ios