പരുക്കിന്‍റെ പിടിയില്‍ ഇംഗ്ലണ്ട് താരങ്ങള്‍; വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ പുറത്ത്

Published : Apr 26, 2019, 06:00 PM ISTUpdated : Apr 26, 2019, 06:03 PM IST
പരുക്കിന്‍റെ പിടിയില്‍ ഇംഗ്ലണ്ട് താരങ്ങള്‍; വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ പുറത്ത്

Synopsis

ജാസന്‍ റോയ്‌യും ജോ ഡെന്‍ലിക്കും പരുക്കെന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിക്കറ്റ് കീപ്പര്‍ സാം ബില്ലിങ്‌സ് പരുക്കേറ്റ് പുറത്ത്

ലണ്ടന്‍: ഏകദിന ലോകകപ്പിന് മുന്‍പ് ഇംഗ്ലണ്ട് താരങ്ങള്‍ പരുക്കിന്‍റെ പിടിയില്‍. ലോകകപ്പ് ടീമിലുള്ള ജാസന്‍ റോയ്‌ക്കും ജോ ഡെന്‍ലിക്കും കഴിഞ്ഞ ദിവസം പരുക്കേറ്റിരുന്നു. ലോകകപ്പ് സ്‌ക്വാഡിലില്ലെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ സാം ബില്ലിങ്‌സ് ചുമലിന് പരുക്കേറ്റ് അയര്‍ലന്‍ഡിനും പാക്കിസ്ഥാനുമെതിരായ പരമ്പരയ്‌ക്കുള്ള ഇംഗ്ലീഷ് ടീമില്‍ നിന്ന് പുറത്തായതാണ് പുതിയ വാര്‍ത്ത.

ബില്ലിങ്‌സ് പുറത്തായതോടെ പകരക്കാരനായി ബെന്‍ ഫോക്‌സിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിന്‍റെ ശ്രീലങ്കന്‍ ടെസ്റ്റ് പര്യടനത്തില്‍ തിളങ്ങിയ താരമാണ് ഫോക്‌സ്. ആദ്യമായാണ് ഫോക്‌സിന് ഏകദിന ക്ഷണം ലഭിക്കുന്നത്. താരങ്ങള്‍ക്ക് പരുക്കേറ്റാല്‍ ലോകകപ്പ് ടീമില്‍ പകരക്കാരനായി പരിഗണിക്കപ്പെടുമായിരുന്ന പേരാണ് ബില്ലിങ്‌സിന്‍റെത്. ഇതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായ ബില്ലിങ്‌സ് ഐപിഎല്ലില്‍ നിന്ന് നേരത്തെ താരം മടങ്ങിയിരുന്നു. 

ഓവലില്‍ റോയല്‍ ലണ്ടന്‍ ഏകദിന ടൂര്‍ണമെന്‍റില്‍ എസെക്‌സിന് എതിരായ മത്സരത്തിലാണ് സറേ താരമായ റോയ്‌ക്ക് തുടയ്ക്ക് പരുക്കേറ്റത്. പീറ്റര്‍ സിഡിലിന്‍റെ പന്തില്‍ പരുക്കേറ്റ താരം മൈതാനം വിടുകയായിരുന്നു. 16 റണ്‍സാണ് റോയ്‌ക്ക് മത്സരത്തില്‍ എടുക്കാനായത്. ലോകകപ്പ് മുന്നില്‍ കണ്ട് ഐപിഎല്‍ കളിക്കുന്നതില്‍ നിന്ന് പിന്‍മാറിയ താരമാണ് ജാസന്‍ റോയ്. ലണ്ടന്‍ ഏകദിന ടൂര്‍ണമെന്‍റിനിടെ തന്നെയാണ് ഡെന്‍ലിക്കും പരുക്കേറ്റത്.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഓസീസിന് മടക്ക ടിക്കറ്റ്, സൂപ്പർ 8 പോരാട്ടത്തിന് 7 ടീമുകൾ റെഡി; അവസാന സീറ്റിനായി പാകിസ്ഥാൻ; ഇന്ത്യയുടെ എതിരാളികള്‍
സിംബാബ്‌വെ-അയര്‍ലന്‍ഡ് മത്സരം മഴമുടക്കി, ഓസ്ട്രേലിയ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്ത്, സിംബാബ്‌വെ സൂപ്പര്‍-8ൽ