ENG vs IND : പരിക്ക് ഭേദമായില്ല; വിരാട് കോലിക്ക് രണ്ടാം ഏകദിനവും നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

Published : Jul 13, 2022, 02:01 PM ISTUpdated : Jul 13, 2022, 02:05 PM IST
ENG vs IND : പരിക്ക് ഭേദമായില്ല; വിരാട് കോലിക്ക് രണ്ടാം ഏകദിനവും നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

Synopsis

വിരാട് കോലിയുടെ പരിക്ക് സംബന്ധിച്ച് ഓവലിലെ ആദ്യ ഏകദിനത്തിന് മുമ്പാണ് ബിസിസിഐ ഔദ്യോഗികമായി അവസാനം വിവരങ്ങള്‍ പുറത്തുവിട്ടത്

ലോർഡ്‍സ്: പരിക്കിനെ തുടർന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിക്ക് ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനവും(ENG vs IND 2nd ODI) നഷ്ടമായേക്കുമെന്ന് വാർത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോർട്ട്. അവസാന രണ്ട് ടി20 മത്സരങ്ങള്‍ കളിച്ച കോലിക്ക് പരിക്കിനെ തുടർന്ന് ഓവലില്‍ ഇന്നലെ നടന്ന ആദ്യ ഏകദിനം നഷ്ടമായിരുന്നു. നാളെ ലോർഡ്സില്‍ കോലിക്ക് കളിക്കാനാവാതെ വന്നാല്‍ ശ്രേയസ് അയ്യർക്ക്(Shreyas Iyer) ഒരു അവസരം കൂടി ലഭിക്കും. എന്നാല്‍ കോലിയുടെ(Kohli Injury Update) പരിക്ക് സംബന്ധിച്ച് പുതിയ അപ്ഡേറ്റ് ബിസിസിഐ പുറത്തുവിട്ടിട്ടില്ല. 

വിരാട് കോലിയുടെ പരിക്ക് സംബന്ധിച്ച് ഓവലിലെ ആദ്യ ഏകദിനത്തിന് മുമ്പാണ് ബിസിസിഐ ഔദ്യോഗികമായി അവസാനം വിവരങ്ങള്‍ പുറത്തുവിട്ടത്. 'ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിന് വിരാട് കോലിയെയും പേസർ അർഷ്ദീപ് സിംഗിനേയും പരിഗണിച്ചില്ല. കോലിക്ക് നേരിയ ഗ്രോയിന്‍ പരിക്കാണെങ്കില്‍ അർഷ്ദീപിന് ഉദരഭാഗത്താണ് പരിക്കേറ്റത്. ബിസിസിഐയുടെ മെഡിക്കല്‍ സംഘം ഇരുവരേയും നിരീക്ഷിച്ചുവരികയാണ്' എന്നും ഇന്ത്യന്‍ ടീമിന്‍റെ ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.

വിരാട് കോലിയുടെ അഭാവത്തില്‍ പേസർമാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും പന്തുകൊണ്ടും ഓപ്പണർമാരായ രോഹിത് ശർമ്മയും ശിഖർ ധവാനും ബാറ്റുകൊണ്ടും മറുപടി നല്‍കിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചിരുന്നു. ഓവലിലെ ഇംഗ്ലണ്ടിന്‍റെ 110 റണ്‍സ് പിന്തുടർന്ന ഇന്ത്യ 18.4 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാകാതെ ജയത്തിലെത്തി. രോഹിത് 58 പന്തില്‍ 76* ഉം ധവാന്‍ 54 പന്തില്‍ 31* ഉം റണ്ണുമായി പുറത്താകാതെ നിന്നു. നേരത്തെ ബൗളിംഗില്‍ ബുമ്ര 19 റണ്ണിന് ആറും ഷമി 31 റണ്ണിന് മൂന്നും വിക്കറ്റ് വീഴ്ത്തിയിരുന്നു. സ്കോർ: ഇംഗ്ലണ്ട്- 110 (25.2), ഇന്ത്യ- 114/0 (18.4). ബുമ്രയാണ് കളിയിലെ താരം. 

Virat Kohli : കോലിയെ നൈസായി ഒഴിവാക്കിയതോ? അപ്ഡേറ്റ് പുറത്തുവിട്ട് ബിസിസിഐ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കന്നി കിരീടത്തിന് പിന്നാലെ വമ്പൻ നീക്കം; ആർസിബിയെ റാഞ്ചാൻ അദാർ പൂനാവാല, മത്സരത്തിന് ഹോംബാലെ ഫിലിംസും
'രോഹിത് പരാജയപ്പെടാനായി ഇന്ത്യൻ ടീമിലെ ചിലര്‍ കാത്തിരുന്നു', വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യൻ താരം