എല്ലാ കണ്ണുകളും മെസിയുടെ ഇടങ്കാലിലേക്ക്! ചരിത്രത്തിലെ രണ്ടാം കിരീടം തേടി ഇന്റര്‍ മയാമി ഓപ്പണ്‍ കപ്പ് ഫൈനലിന്

Published : Sep 27, 2023, 03:27 PM IST
എല്ലാ കണ്ണുകളും മെസിയുടെ ഇടങ്കാലിലേക്ക്! ചരിത്രത്തിലെ രണ്ടാം കിരീടം തേടി ഇന്റര്‍ മയാമി ഓപ്പണ്‍ കപ്പ് ഫൈനലിന്

Synopsis

അതേസമയം, മെസിയെ തടയാന്‍ തന്ത്രങ്ങള്‍ ഒന്നുമില്ലെന്ന് ഹൂസ്റ്റണ്‍ ഡൈനമോ പരിശീലകന്‍ ബെന്‍ ഒല്‍സെന്‍ വ്യക്തമാക്കി. ഇന്റര്‍ മയാമിയെ നേരിടും മുന്‍പായിരുന്നു ഹൂസ്റ്റണ്‍ ഡൈനമോ പരിശീലകന്റെ പ്രതികരണം.

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍മാരെ നാളെ അറിയാം. ഇന്റര്‍ മയാമി ഇന്ത്യന്‍ സമയം രാവിലെ ആറിന് തുടങ്ങുന്ന കളിയില്‍ ഹൂസ്റ്റണ്‍ ഡൈനമോയെ നേരിടും. പരിക്കേറ്റ ഇന്റര്‍ മയാമി നായകന്‍ ലിയോണല്‍ മെസി കളിക്കുമോയെന്ന് ഉറപ്പില്ല. ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ പരിക്കേറ്റ മെസി അവസാന രണ്ട് മത്സരത്തില്‍ കളിച്ചിരുന്നില്ല. ഹൂസ്റ്റണ്‍ ഡൈനമോസ് വെസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ നാലും ഇന്റര്‍ മയാമി ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ പതിനാലും സ്ഥാനത്താണ്. 

അതേസമയം, മെസിയെ തടയാന്‍ തന്ത്രങ്ങള്‍ ഒന്നുമില്ലെന്ന് ഹൂസ്റ്റണ്‍ ഡൈനമോ പരിശീലകന്‍ ബെന്‍ ഒല്‍സെന്‍ വ്യക്തമാക്കി. ഇന്റര്‍ മയാമിയെ നേരിടും മുന്‍പായിരുന്നു ഹൂസ്റ്റണ്‍ ഡൈനമോ പരിശീലകന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകള്‍... ''നിരവധി പരിശീലകര്‍ ഇതിന് മുന്‍പ് മെസ്സിയെ തടയാന്‍ ശ്രമിച്ചിട്ടുണ്ട്. അവര്‍ക്കൊന്നും അതിന് കഴിഞ്ഞിട്ടില്ല. ഇതില്‍ തന്നെക്കാള്‍ പരിചയസമ്പന്നരും മിടുക്കരുമായ പരിശീലകര്‍ ഉണ്ടായിരുന്നു. ഏത് പ്രതിരോധത്തെയും പിളര്‍ക്കാന്‍ ശേഷിയുള്ള പ്രതിഭയാണ് മെസി. പരമാവധി മെസിയിലേക്ക് പന്ത് എത്തിക്കാതിരിക്കുക. കളിക്കളത്തില്‍ സ്‌പേസ് നല്‍കാതിരിക്കുക. ഒറ്റക്കെട്ടായി പോരാടുക, ഇത് മാത്രമാണ് മെസ്സിക്കെതിരെ ചെയ്യാന്‍ കഴിയുക.'' അദ്ദേഹം വ്യക്തമാക്കി.

ക്ലബ് ചരിത്രത്തിലെ രണ്ടാം കിരീടത്തിന് തൊട്ടരികിലാണ് ഇന്റര്‍ മയാമി. മെസിയുടെ ഇടംകാലിലേക്കാണ് ഇന്റര്‍ മയാമിയും ആരാധകരും എതിരാളികളും ഒരുപോലെ ഉറ്റുനോക്കുന്നത്. പിഎസ്ജിയില്‍ നിന്ന് സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തിലാണ് മെസി ഇന്റര്‍ മയാമിയില്‍ എത്തിയത്. മെസിയുടെ കരുത്തില്‍ ലീഗ്‌സ് കപ്പില്‍ ഇന്റര്‍ മയാമി ചാംപ്യന്‍മാരായിരുന്നു. ക്ലബ് ചരിത്രത്തിലെ ആദ്യ കിരീടമാണിത്. ക്ലബിനായ പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് പതിനൊന്ന് ഗോളും എട്ട് അസിസ്റ്റുമാണ് മെസിയുടെ സമ്പാദ്യം.

കുഞ്ഞന്‍ ഗ്രൗണ്ടില്‍ 10 പന്തില്‍ എട്ട് സിക്‌സുകള്‍! നേപ്പാള്‍ താരം ദിപേന്ദ്ര ഐറി യുവരാജിനെ മറികടന്നതിങ്ങനെ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ശക്തമായ പേസ് നിര, അതിനൊത്ത ബാറ്റര്‍മാരും; ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു
രോ-കോയുടെ ഭാവി നിര്‍ണയിക്കുന്ന 2026; ഏകദിന ലോകകപ്പിനുണ്ടാകുമോ ഇതിഹാസങ്ങള്‍?