Asianet News MalayalamAsianet News Malayalam

കുഞ്ഞന്‍ ഗ്രൗണ്ടില്‍ 10 പന്തില്‍ എട്ട് സിക്‌സുകള്‍! നേപ്പാള്‍ താരം ദിപേന്ദ്ര ഐറി യുവരാജിനെ മറികടന്നതിങ്ങനെ

19-ാം ഓവറിലെ രണ്ടാം പന്തിലാണ് താരം ക്രീസിലെത്തുന്നത്. ആ ഓവറില്‍ ശേഷിക്കുന്ന അഞ്ച് പന്തിലും ഐറി സിക്‌സ് നേടി. പിന്നീട് മൂന്ന് സിക്‌സുകള്‍ നേടിയ ഐറി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.

watch video nepali cricketer dipendra singh airee scoress fastest fifty in T20 saa
Author
First Published Sep 27, 2023, 2:52 PM IST

ഹാങ്‌ചോ: ഒമ്പത് പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ നേപ്പാള്‍ താരം ദിപേന്ദ്ര സിംഗ് ഐറി ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ടിരുന്നു. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ മംഗോളിയക്കെതിരായ മത്സരത്തിലാണ് ഐറി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഇതില്‍ എട്ട് സിക്‌സുകളും ഉള്‍പ്പെടും. ഒരോവറില്‍ അഞ്ച് സിക്‌സ് നേടാനും ഐറിക്കായിരുന്നു. മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ഐറി സ്വന്തം പേരിലാക്കിയത്. 2007ല്‍ പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഡര്‍ബനിലാണ് യുവരാജ് 12 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു.

19-ാം ഓവറിലെ രണ്ടാം പന്തിലാണ് താരം ക്രീസിലെത്തുന്നത്. ആ ഓവറില്‍ ശേഷിക്കുന്ന അഞ്ച് പന്തിലും ഐറി സിക്‌സ് നേടി. പിന്നീട് മൂന്ന് സിക്‌സുകള്‍ നേടിയ ഐറി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിനൊരുക്കിയ ചെറിയ ഗ്രൗണ്ടും ഐറിയുടെ ഇന്നിംഗ്‌സിനെ തുണച്ചു. ഇതോടെ നേപ്പാളിനായി ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരവും ഐറിയായി. 42 സിക്‌സുകള്‍ ഐറി ഇതുവരെ നേടി. എന്തായാലും ഐറി മംഗോളിയക്കെതിരെ നേടിയ അര്‍ധ സെഞ്ചുറിയുടെ വീഡിയോ കാണാം... 

കുഞ്ഞന്മാരായ മംഗോളിയക്കെതിരെ 273 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് നേപ്പാള്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നേപ്പാള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 314 റണ്‍സാണ് നേടിയത്. 50 പന്തില്‍ 137 റണ്‍സുമായി പുറത്താവാതെ നിന്ന കുശാല്‍ മല്ലയാണ് നേപ്പാളിനെ റെക്കോര്‍ഡ് സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ മംഗോളിയ 13.1 ഓവറില്‍ 41 റണ്‍സിന് എല്ലാവരും പുറത്തായി. നേപ്പാള്‍ ബൗളര്‍മാര്‍ എക്‌സ്ട്രായിനത്തില്‍ വിട്ടുകൊടുത്ത 23 റണ്‍സാണ് മംഗോളിയന്‍ ഇന്നിംഗ്‌സിലെ ഉയര്‍ന്ന സ്‌കോര്‍. ദേവാസുരന്‍ ജമ്യന്‍സുരന്‍ (10) മാത്രമാണ് മംഗോളിയന്‍ നിരയില്‍ രണ്ടക്കം കണ്ടത്.

കോലിയും രോഹിത്തും തിരിച്ചെത്തി! ടീമില്‍ മൂന്ന് സ്പിന്നര്‍മാരും പേസര്‍മാരും; ഇന്ത്യക്കെതിരെ ഓസീസിന് ടോസ്

Follow Us:
Download App:
  • android
  • ios