ലോകകപ്പ് തോല്‍വി: ഇന്‍സമാം പാക് ടീമിന്റെ മുഖ്യ സെലക്ടര്‍ പദവി ഒഴിഞ്ഞു

By Web TeamFirst Published Jul 18, 2019, 11:27 AM IST
Highlights

പാക് ബോര്‍ഡിൽ മറ്റെന്ത് ചുമതലകളും വഹിക്കാന്‍ തയ്യാറാണെന്നും ഇന്‍സമാം വ്യക്തമാക്കി. 2016ലാണ് ഇന്‍സമാം പാക് മുഖ്യ സെലക്ടര്‍ ആയത്.

ലാഹോര്‍: ലോകകപ്പ് തോൽവിക്ക് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടര്‍ പദവി ഒഴിഞ്ഞ് ഇന്‍സമാം ഉള്‍ ഹഖ്. ലാഹോറിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് , കരാര്‍ നീട്ടില്ലെന്ന് ഇന്‍സമാം വ്യക്തമാക്കിയത്. ഇന്‍സമാമും പാക്ബോര്‍ഡും തമ്മിൽ നിലവിലുള്ള കരാര്‍ ഈ മാസം 31ന് അവസാനിക്കും.

അതേസമയം പാക് ബോര്‍ഡിൽ മറ്റെന്ത് ചുമതലകളും വഹിക്കാന്‍ തയ്യാറാണെന്നും ഇന്‍സമാം വ്യക്തമാക്കി. 2016ലാണ് ഇന്‍സമാം പാക് മുഖ്യ സെലക്ടര്‍ ആയത്. ലോകകപ്പിൽ പാകിസഥാന്‍ സെമിയിലെത്താതെ പുറത്തായതിന് പിന്നാലെ ഇന്‍സമാമിന് നേരേ വിമര്‍ശനം ശക്തമായിരുന്നു.

സീനീയര്‍ താരങ്ങളോട് യഥാസമയം വിരമിക്കാന്‍ പറയാതിരുന്നതാണ് പാക്കിസ്ഥാന്റെ ലോകകപ്പ് തോല്‍വിക്ക് കാരണമായതെന്ന് മുന്‍ പാക് താരം വഖാര്‍ യൂനിസ് ഇന്നലെ ആരോപിച്ചിരുന്നു.

click me!