
മൊഹാലി: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. പഞ്ചാബിന്‍റെ തട്ടകമായ മഹാരാജ യാഗവീന്ദ്ര സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ഇരുടീമുകളും മാറ്റമില്ലാതെയാണ് ഇന്ന് ഇറങ്ങുന്നത്.
ആദ്യ മത്സരത്തിൽ വിജയിച്ച ശേഷം തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ട ചെന്നൈയ്ക്ക് ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്. മറുഭാഗത്ത്, മൂന്ന് മത്സരങ്ങളിൽ രണ്ടിലും വിജയിച്ചാണ് പഞ്ചാബിന്‍റെ വരവ്. പോയിന്‍റ് പട്ടികയിലെ 9-ാം സ്ഥാനത്ത് നിന്ന് സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ ചെന്നൈയ്ക്ക് ഇന്ന് വിജയിച്ചേ തീരൂ. മറുഭാഗത്ത് ഒരു തോൽവി മാത്രം വഴങ്ങിയ പഞ്ചാബ് 4-ാം സ്ഥാനത്താണ്.
പ്ലേയിംഗ് ഇലവൻ
പഞ്ചാബ് കിംഗ്സ്: പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ശശാങ്ക് സിംഗ്, നെഹാൽ വധേര, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ യാൻസൻ, അർഷ്ദീപ് സിംഗ്, ലോക്കി ഫെർഗൂസൺ, യുസ്വേന്ദ്ര ചഹൽ.
ചെന്നൈ സൂപ്പർ കിംഗ്സ്: റിതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ഡെവൺ കോൺവേ, രചിൻ രവീന്ദ്ര, ശിവം ദുബെ, വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, എം.എസ് ധോണി, ആർ അശ്വിൻ, നൂർ അഹമ്മദ്, മതീശ പതിരണ, ഖലീൽ അഹമ്മദ്, മുകേഷ് ചൗധരി
READ MORE: കൊൽക്കത്തയെ മടയിൽ കയറി അടിച്ച് ലക്നൗ; ബൗളര്‍മാരെ തൂഫാനാക്കി പുരാനും മാര്‍ഷും, വിജയലക്ഷ്യം 239 റൺസ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!