
മുംബൈ: കൊവിഡ്19 വൈറസ് ബാധ ഐപിഎല്ലിന് ഭീഷണിയല്ലെന്ന് ബിസിസിഐ. ഇന്ത്യയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും ഐപിഎല്ലിന് ആശങ്കകളില്ലെന്ന് ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലും പറഞ്ഞു.
Read more: ഐപിഎല്ലിന് മുമ്പ് വീണ്ടും പാണ്ഡ്യയുടെ വെടിക്കെട്ട്; 37 പന്തില്‍ സെഞ്ചുറി
കൊവിഡ് ആശങ്കയെ കുറിച്ച് ബിസിസിഐ ചര്‍ച്ച ചെയ്യുന്നില്ലെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. അടുത്ത വ്യാഴാഴ്‌ച തുടങ്ങേണ്ട ഏകദിന പരമ്പരയ്‌ക്കായി ദക്ഷിണാഫ്രിക്കന്‍ ടീം മുന്‍കൂട്ടി തീരുമാനിച്ച ദിവസംതന്നെ എത്തിച്ചേരുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. ഈ മാസം 29നാണ് ഐപിഎൽ സീസൺ തുടങ്ങുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ പല കായിക ടൂര്‍ണമെന്‍റുകളും റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്‌തിട്ടുണ്ട്.
സാമ്പത്തിക മുരടിപ്പ് ഐപിഎല്ലിലും; സമ്മാനത്തുക വെട്ടിക്കുറച്ചു!
സാമ്പത്തികത്തളർച്ചയെ തുടര്‍ന്ന് ഐപിഎല്ലിന്റെ സമ്മാനത്തുക പകുതിയായി വെട്ടിക്കുറക്കാൻ ബിസിസിഐ തീരുമാനിച്ചു. ഈ വർഷം ചാമ്പ്യൻമാർക്ക് 10 കോടി രൂപയാകും സമ്മാനം. കഴിഞ്ഞ വർഷം ഇത് 20 കോടി രൂപയായിരുന്നു. റണ്ണേഴ്‌സ് അപ്പിന് പന്ത്രണ്ടരക്കോടി രൂപക്ക് പകരം ആറേകാൽ കോടി രൂപയെ ലഭിക്കൂ. പ്ലേ ഓഫിലെത്തുന്ന ടീമുകളുടെ സമ്മാനത്തുകയും വെട്ടിക്കുറച്ചിട്ടുണ്ട്.
ഇക്കാര്യം വ്യക്തമാക്കി ഫ്രാഞ്ചൈസികൾക്ക് ബിസിസിഐ സർക്കുലർ അയച്ചു. ജീവനക്കാർക്കുള്ള വിമാനയാത്രക്ക് ബിസിനസ് ക്ലാസിന് പകരം എക്കോണമി ക്ലാസ് ടിക്കറ്റ് നൽകിയാൽ മതിയെന്നും തീരുമാനമായിട്ടുണ്ട്.
Read more: കൊറോണ: ഇന്ത്യക്കാര്‍ ഭയപ്പെടേണ്ട, ജാഗ്രത മതി, നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!